പറഞ്ഞ വാക്ക് പാലിച്ച് മോദി; ഇന്ത്യ സുരക്ഷിത കരങ്ങളിലാണെന്നും ഇന്ത്യയെ ശിഥിലമാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പ്രധാനമന്ത്രി; ഓരോ ഇന്ത്യാക്കാരനും ആശ്വാസവും ഒപ്പം അഭിമാനവും

130 കോടി ജനങ്ങളുടെ തല ഇന്ന് ഉയര്‍ന്നു തന്നെയായിരുന്നു. രാജ്യത്തെ തലകുനിക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുമ്പോള്‍ . ഇന്ത്യ സുരക്ഷിത കരങ്ങളിലാണെന്നും ഇന്ത്യയെ ശിഥിലമാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പുല്‍വാമയ്ക്ക് പകരം പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രി രാജ്യം സുരക്ഷിത കരങ്ങളിലാണെന്ന് ആവര്‍ത്തിച്ചത്. പാകിസ്ഥാനെതിരെ സൈന്യം തിരിച്ചടിച്ചു എന്ന് സ്ഥിരികരിക്കുന്ന പ്രസംഗമാണ് നരേന്ദ്രമോദി നടത്തിയത്. അതേസമയം സൈനിക നടപടിയില്‍ മറ്റ് വിശദീകരങ്ങള്‍ക്കൊന്നും പ്രധാനമന്ത്രി തയ്യാറായതുമില്ല. സൈനികരുടെ വീര്യം ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. ദില്ലിയില്‍ വേണ്ടത് ശക്തമായ സര്‍ക്കാരാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ വിശദീകരിച്ചു. പ്രധാനമന്ത്രി പറയുമ്പോള്‍ ഓരോ ഇന്ത്യാക്കാരനും ആശ്വാസവും ഒപ്പം അഭിമാനവും.
കുടുംബത്തിന്റെ ജീവനെടുത്ത ഭീകരരെ ഇന്ത്യ തുരത്തിയത് ആശ്വാസത്തോടെയാണ് പുല്‍വാമയില്‍ മരിച്ച ഓരോ ജവാന്റെ മക്കളും കേട്ടത്. എല്ലാ ഭീകരരും ഇല്ലാതായാല്‍ മാത്രമേ ജീവത്യാഗം ചെയ്ത ജവാന്‍മാരുടെ ആത്മാവിന് ശാന്തി ലഭിക്കുകയുള്ളൂവെന്ന് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ. ഭീകരരെ വധിക്കുകയും ക്യാംപുകള്‍ തകര്‍ക്കുകയും ചെയ്ത ഇന്ത്യന്‍ വ്യോമസേനയുടെ മിന്നലാക്രമണ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അവര്‍. അച്ഛന്റെ യൂണിഫോം അണിഞ്ഞ് ശിവചന്ദ്രന് രണ്ടുവയസുകാരനായ മകന്‍ യാത്രാമൊഴി നല്‍കിയത് നേരത്തെ വാര്‍ത്തയായിരുന്നു. ഭര്‍ത്താവിന്റെ യൂണിഫോം അണിഞ്ഞ മകന്‍ ശിവമുനിയനെ ചേര്‍ത്ത്പിടിച്ച ഗാന്ധിമതിയുടെ ദുഖം നാടിന്റെയും ദുഖമായി മാറുകയായിരുന്നു.
സിആര്‍പിഎഫ് ജവാനായ സി ശിവചന്ദ്രന്റെ ഭാര്യ ഗാന്ധിമതിയുടെ പ്രതികരണം ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍ ബഹുമതികളോടെ തമിഴ്‌നാട്ടിലെ അരിയാലൂര്‍ ജില്ലയിലാണ് ശിവചന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അവധികഴിഞ്ഞ് ശിവചന്ദ്രന്‍ നാട്ടില്‍ നിന്നും ജമ്മുകാശ്മീരിലേക്ക് പോയത്. അവധിക്കെത്തിയിരുന്ന ശിവചന്ദ്രന്‍ ശബരിമല ദര്‍ശനത്തിനും എത്തിയിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ അപകടത്തിലാണ് ശിവചന്ദ്രന്റെ സഹോദരന്‍ മരിച്ചത്. അതിന്റെ വേദനയില്‍ നിന്നും മോചിതരാകുന്നതിന് മുമ്പാണ് കുടുംബത്തെ കാത്ത് മറ്റൊരു ദുരന്തം എത്തിയത്. ങ്ങളുടെ കുടുംബം അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തിനായി സമര്‍പ്പിച്ചു. വെറും മുന്നൂറ് ഭീകരരല്ല, എല്ലാവരും ഇല്ലാതാകണം. എങ്കില്‍ മാത്രമെ ജീവത്യാഗം ചെയ്ത ഓരോ ജവാന്റെയും ആത്മാവിന് ശാന്തി ലഭിക്കു ഗാന്ധിമതി പറഞ്ഞു. ഇത് തന്നെയാണ് ഓരോ ജവാന്‍മാരും പറയുന്നത്. പുല്‍വാമ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കിയ വ്യോമസേനാ ആക്രമണത്തെ അഭിനന്ദിച്ച് മുന്‍ കരസേനാ മേധാവി വികെ സിങ്. ഓരോ തവണ നിങ്ങള്‍ ആക്രമിക്കുമ്പോഴും കൂടുതല്‍ കഠിനമായും ശക്തമായും ഞങ്ങള്‍ തിരിച്ചടിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
https://www.facebook.com/Malayalivartha























