ഇന്ത്യ ഇന്ന് കത്തിച്ചുകളഞ്ഞത് രണ്ട് കൊടും ഭീകരരെ ; പാകിസ്താനിലെ ബാലാകോട്ടിലെ ഭീകരതാവളങ്ങളിൽ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇന്റപോള്‍ തലയ്ക്ക് വിലയിട്ട ഭീകരരും

പാകിസ്താനിലെ ബാലാകോട്ടിലെ ഭീകരതാവളങ്ങളിൽ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇന്റപോള്‍ തലയ്ക്ക് വിലയിട്ട ഭീകരരും ഉൾപ്പെടുന്നു. ബാലാകോട്ടിലെ ക്യാംപ് നിയന്ത്രിച്ചത് യൂസഫ് അസര്‍ എന്ന മുഹമ്മദ് സലിം എന്നറിയപ്പെടുന്ന ഉസ്താദ് ഗോഹറിയാണ് ഇതില്‍ പ്രധാനി. ജെയ്‌ഷെ മുഹമ്മദ് സംഘടനയുടെ തലവനായ മസൂദ് അസറിന്റെ അടുത്ത ബന്ധുവാണ് ഇയാള്‍. സംഘടനയിലേക്ക് പുതുതായി തെരഞ്ഞെടുത്ത 60 ഓളം ഭീകരരെ ഇയാളുടെ നേതൃത്വത്തില്‍ വനമേഖലയിലെ ഹില്‍ടോപ്പിലുള്ള ഭീകരക്യാംപില്‍ പരിശീലനം നല്‍കി വരികയായിരുന്നു. ഇന്ത്യയെ ആക്രമിക്കാനുള്ള പരിശീലനത്തിലായിരുന്നു ഇവര്‍.
മൗലാന അമര്‍, മൗലാന തല്‍ഹ സെയ്ഫ് എന്നിവരാണ് ജെയ്‌ഷെ മുഹണ്ണമദിന്റെ ഓപറേഷന്‍ വിഭാഗം നിയന്ത്രിക്കുന്നത്. അഫ്ഗാനിസ്താന്‍, കശ്മീര്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് മൗലാന അമര്‍ ആണ്. മൗലാന മസൂദ് അസറിന്റെ സഹോദരനാണ് മൗലാന നല്‍ഹ സെയ്ഫ്.
കശ്മീരിലെ ഓപറേഷനുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന മുഫ്തി അസര്‍ ഖാന്‍ കശ്മീരി, മസൂദ് അസറിന്റെ മൂത്ത സഹോദരനായ ഇബ്രാഹിം അസര്‍ എന്നിവരും വ്യോമസേനയുടെ ലക്ഷ്യമായിരുന്നു. കാണ്ഡഹാറില്‍ ഇന്ത്യന്‍ വിമാനം തട്ടിക്കൊണ്ടുപോയ ഭീകസംഘത്തിലുള്ള ആളായിരുന്നു ഇബ്രാഹിം അസര്‍.
അതിനിടെ, വ്യോമാക്രമണം സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വിദേശ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ചൈനീസ് നയതന്ത്ര പ്രതിനിധിയെ അദ്ദേഹം കാര്യങ്ങള്‍ ധരിപ്പിച്ചു. അമേരിക്ക, യു.കെ, റഷ്യ, ഓസ്‌ട്രേലിയ, ഇന്തേനീഷ്യ, തുര്‍ക്കി, ആറ് ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവരുടെ പ്രതിനിധികളുമായി വിജയ് ഗോഖലെ പ്രത്യേകം കൂടിക്കാഴ്ച നടത്തി.
അതേസമയം രാജ്യം സുരക്ഷിത കരങ്ങളിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. രാജസ്ഥാനിലെ ചുരുവില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം സുരക്ഷിത കരങ്ങളിലാണെന്ന് താന്‍ ഉറപ്പ് നല്‍കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വ്യോമസേനയുടെ മിന്നല്‍ ആക്രമണത്തിനു ശേഷം പ്രധാനമന്ത്രിയുടെ പൊതുവേദിയിലെ ആദ്യത്തെ പ്രതികരണമായിരുന്നു ഇത്.ഈ മണ്ണില്‍ തൊട്ട് സത്യം ചെയ്യുകയാണ്. ഈ രാജ്യം ഇല്ലാതാകാന്‍ വിട്ടുകൊടുക്കയില്ല. ആരുടെ മുന്നിലും തലകുനിക്കാന്‍ രാജ്യത്തെ വിട്ടുകൊടുക്കില്ല. ഇത് ഭാരത മാതാവിനോടുള്ള തന്റെ പ്രതിജ്ഞയാണ്. നിങ്ങളുടെ അഭിമാനം താന്‍ സംരക്ഷിക്കുമെന്നും മോദി പറഞ്ഞു.
https://www.facebook.com/Malayalivartha























