പാക്ക് മണ്ണില്‍ കടന്ന് ഇന്ത്യ തകര്‍ത്ത ജയ്‌ഷേ കേന്ദ്രത്തിന്റെ ആദ്യചിത്രങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് വിമാനങ്ങള്‍, പാക്ക് മണ്ണില്‍ കടന്ന് തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ഭീകര പരിശീലന കേന്ദ്രത്തിന്റെ ആദ്യചിത്രങ്ങള്‍ പുറത്ത്.
ബാലാക്കോട്ടില്‍ ജയ്‌ഷെ മുഹമ്മദ് ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
എകെ 47 റൈഫിളുകളും വെടിക്കോപ്പുകളും ഗ്രനേഡുകളും സ്‌ഫോടകവസ്തുക്കളും ഉള്‍പ്പെടെ വന്‍ ആയുധ ശേഖരമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.

കെട്ടിടത്തിന്റെ ചവിട്ടുപടികളില്‍ അമേരിക്ക, ബ്രിട്ടന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളുടെ ദേശീയ പതാകകളാണു വരച്ചിരിക്കുന്നത്. വെളുത്ത പതാക ഉയര്‍ത്തിയിരിക്കുന്ന വലിയ ഗേറ്റുകള്‍ക്കു പിന്നിലാണ് കെട്ടിടം.

ഇന്നു പുലര്‍ച്ചെ മൂന്നരയ്ക്കു ശേഷം ഇന്ത്യന്‍ വ്യോമസേന നടത്തിയ അതിശക്തമായ ആക്രമണത്തില്‍ മുന്നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
12 മിറാഷ് വിമാനങ്ങള്‍ ഉള്‍പ്പെട്ട ആക്രമണത്തില്‍ ആയിരത്തിലധികം കിലോ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചു.
https://www.facebook.com/Malayalivartha























