ബലാകോട്ട് തീവ്രവാദ ക്യാമ്പിനെ കുറിച്ച് കൂടുതൽ അറിയാം

പാകിസ്ഥാന്റെ ഖൈബര്‍ പക്ത് ങ്കവാ പ്രവിശ്യയില്‍ കുന്‍ഹാര്‍ നദിക്കരയിലെ കൊടുംകാട്ടിന് നടുവിലാണ് ഇന്ത്യന്‍ വ്യോമസേന ഇന്ന് തകര്‍ത്ത ജെയ്‌ഷെ മൊഹമ്മദിന്റെ തീവ്ര വാദ പരിശീലന ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. ഇതേ ക്യാമ്പ് ഹിസ്ബുള്‍ മുഹമ്മദ് സംഘടനയും ഉപയോഗിച്ച് കാണാറുണ്ടെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ പറയുന്നത് .
പുല്‍വാമ ആക്രമണത്തിന് ശേഷം നൂറു കണക്കിന് വരുന്ന തീവ്രവാദികളെയും അവരുടെ പരിശീലകരെയും പാക്കിസ്ഥാന്‍ അധിനിവേശ കാശ്മീരില്‍ നിന്നും ബലാകോട്ട മലമുകളിലുള്ള പഞ്ച നക്ഷത്ര സൗകര്യങ്ങളുള്ള ഈ ക്യാമ്പിലേക്ക് മാറ്റിയിരുന്നു . ഇന്ന് അതിരാവിലെ ഇന്ത്യന്‍ സേനയുടെ വ്യോമാക്രമണത്തിന് അത് ഏറെ സൗകര്യ പ്രദമാവുകയും ചെയ്തു. 350 ഓളം തീവ്ര വാദികളെ ഒന്നിച്ചു തകര്‍ത്തു കളയുവാന്‍ അത് അവസരം ഒരുക്കി .
ഫെബ്രുവരി 14-ലെ പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത , പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന ജെയ്‌ഷെ മുഹമ്മദ് സംഘടനയുടെ ഏറ്റവും വലിയ ഭീകരവാദ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്ന ഇവിടെ ഇന്ത്യ ആക്രമണം നടത്തുമ്പോള്‍ ഏതാണ്ട് 325 തീവ്രവാദികളും 25മുതല്‍ 27- വരെ പരിശീലകരും ഉണ്ടായിരുന്നതായി ചില കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി .
പ്രസ്തുത ക്യാമ്പില്‍ ഉള്ളവരെല്ലാം ഉറക്കമായിരുന്നുവെന്നും പാക്കിസ്ഥാന്‍ പ്രതിരോധ കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള പ്രത്യാക്രമണം പാക്കിസ്ഥാന്‍ അധിനിവേശ കാശ്മീരില്‍ ആവും ഉണ്ടാവുക എന്ന പ്രതീക്ഷയില്‍ ആയിരുന്നുവെന്നുമാണ് അറിയുന്നത് . നിയന്ത്രണ രേഖ കടന്ന് ഒരു ആക്രമണം പാക്കിസ്ഥാന്‍ പ്രതീക്ഷിച്ചിരുന്നേ ഉണ്ടായിരുന്നില്ല .
പശ്ചിമ , മധ്യ വ്യോമ കേന്ദ്രങ്ങളില്‍ നിന്നും ഇന്ത്യയുടെ യുദ്ധ വിമാനങ്ങള്‍ ഒരേ സമയം പറന്നുയര്‍ന്നപ്പോള്‍ ഇവയെല്ലാം എങ്ങോട്ടേയ്ക്കാണ് പോകുന്നത് എന്നതിനെ കുറിച്ച് പാക് പ്രതിരോധ കേന്ദ്രങ്ങള്‍ ആകെ ആശയക്കുഴപ്പത്തിലായി . ഈ സംഘത്തില്‍ നിന്നും ഒരു കൂട്ടം വിമാനങ്ങള്‍ മാറി പറന്നാണ് ബലാക്കോട്ട എത്തി, പ്രത്യാക്രമണത്തിന് യാതൊരു മുന്നൊരുക്കവും നടത്താതെ കിടന്നുറങ്ങുകയായിരുന്ന തീവ്രവാദികള്‍ക്ക് മേലെ ബോംബ് വര്‍ഷിച്ചത് .
ജെയ്‌ഷെ മുഹമ്മദിനും മറ്റു തീവ്ര വാദ സംഘടനകള്‍ക്കും താമസിയ്ക്കുവാനും പരിശീലിയ്ക്കുവാനും സൗകര്യമൊരുക്കുന്ന ബലാക്കോട്ടു ക്യാമ്പില്‍ 500 മുതല്‍ 700 വരെ പേരെ പാര്‍പ്പിയ്ക്കുവാനും അവരുടെ കുശിനിക്കാര്‍, അലക്കുകാര്‍ എന്നിവരെ കൂടി ഉള്‍ക്കൊള്ളിയ്ക്കുവാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് .ക്യാമ്പിനുള്ളില്‍ ഒരു നീന്തല്‍ കുളവും സജ്ജമാക്കിയിട്ടുണ്ട് .കുന്‍്ഹാര്‍ നദിക്കരയിലുള്ള ഈ ക്യാമ്പില്‍ തീവ്രവാദികള്‍ക്ക് ജല വിതാനത്തിന് അടിയിലൂടെ തീവ്ര വാദ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കാര്യക്ഷമമായി നടപ്പാക്കാം എന്നുള്ളതിനുള്ള പരിശീലനവും നല്‍കിയിരുന്നതായാണ് കരുതുന്നത് .
ബലാകോട്ട് പട്ടണത്തില്‍ നിന്നും 20 കിലോമീറ്റര്‍ ് ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്യാമ്പില്‍ വച്ചാണ്, പാക്കിസ്ഥാന്‍ സൈന്യത്തിലെ മുന്‍ ഉദ്യോഗസ്ഥര്‍ 'യുദ്ധ സമാന സാഹചര്യം ' ഒരുക്കി നല്‍കി തീവ്ര വാദികള്‍ക്ക് പരിശീലനം നല്‍കിയിരുന്നത് . ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസര്‍ തന്റെ അണികളെ പ്രചോദിപ്പിയ്ക്കാനായി പ്രത്യേക സന്ദേശങ്ങളും പ്രസംഗങ്ങളും നടത്തിയിരുന്നത് ബ്‌ളാക്കോട്ടു ക്യാമ്പില്‍ എത്തിയാണ് .
നിയന്ത്രണ രേഖയില്‍ നിന്നും ഏതാണ്ട് 80 കിലോമീറ്റര്‍ ദൂരത്തിലുള്ള ബ്‌ളാക്കോട്ടു പട്ടണം അബാട്ടാബാദിനും സമീപമാണ് .അബാട്ടാബാദില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അല്‍ ക്വാഇദ നേതാവ് ബിന്‍ ലാദനെ പിടികൂടാനായി അമേരിക്കന്‍ സൈന്യം പാകിസ്ഥാനില്‍ അതിക്രമിച്ചു കയറിയത് പാക്കിസ്ഥാന്‍ സൈന്യത്തിന് നേരിയ സൂചന പോലും കൊടുക്കാതെ ആയിരുന്നു . ജെയ്‌ഷെ മൊഹമ്മദിന്റെ കൈയ്യില്‍ എത്തുന്നതിനു മുന്‍പ് ഈ കേന്ദ്രം ഹിസ്ബുള്‍ മുജാഹിദീന്റെ കൈവശം ആയിരുന്നു .
വിവിധ തരത്തിലുള്ള ആയുധ പരിശീലനം, സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിയ്ക്കുന്നതില്‍ പരിശീലനം , കര മാര്‍ഗമുള്ള ആക്രമണത്തിന്് നീക്കങ്ങള്‍ നടത്തുന്നതെങ്ങിനെ , സുരക്ഷാ സേനയുടെ വാഹന വ്യൂഹത്തിനു നേരെ ആക്രമണം നടത്തുന്ന വിധം, ഐ ഇ ഡി- കള്‍ നിര്‍മ്മിയ്ക്കുകയും സ്ഥാപിയ്ക്കുകയും ചെയ്യേണ്ട വിധം , ചാവേറാക്രമണം ,ചാവേറാക്രമണത്തിനു വാഹനം സംഘടിപ്പിയ്ക്കുന്നത് , വളരെ ഉയര്‍ന്ന പ്രദേശങ്ങളില്‍ പെട്ടാല്‍ നിലനില്‍പ്പിനു ആവശ്യമായി ചെയ്യേണ്ടവ, അതീവ മാനസിക സമ്മര്‍ദമുള്ള സാഹചര്യങ്ങളിലെ അതിജീവനം എന്നിവയിലെല്ലാം ഇവിടെ പരിശീലനം നല്കപ്പെടുന്നുണ്ടെന്ന് അവരോട് അടുത്ത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു. ഇത് കൂടാതെ മത പരമായ കാര്യങ്ങളെ കുറിച്ചും അവര്‍ക്കു പ്രഭാഷണങ്ങള്‍ നല്‍കാറുണ്ടത്രെ.
https://www.facebook.com/Malayalivartha























