എത്ര വലിയ വെല്ലുവിളി നേരിടാനും ഇന്ത്യൻ സേന സജ്ജമാണ്; 36 റഫാൽ യുദ്ധവിമാനങ്ങളും,എസ്-400 ട്രയംഫ് മിസൈൽ സംവിധാനങ്ങളും കൂടി ചേരുന്നതോടെ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാകുമെന്ന് വ്യോമസേനാ മേധാവി ബി എസ് ധനോവ

36 റഫാൽ യുദ്ധവിമാനങ്ങളും,എസ്-400 ട്രയംഫ് മിസൈൽ സംവിധാനങ്ങളും കൂടി ചേരുന്നതോടെ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാകുമെന്ന് വ്യോമസേനാ മേധാവി ബി എസ് ധനോവ. നിലവിൽ എത്ര വലിയ വെല്ലുവിളി നേരിടാനും ഇന്ത്യൻ സേന സജ്ജമാണ്. യുപിയിലെ ഹിന്ദോനില്‍ വ്യോമസേന ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു ധനോവ.
ഓരോ വർഷം കഴിയുന്തോറും വ്യോമസേന ഉയരങ്ങളിലേക്ക് കുതിക്കുകയാണ്.സുരക്ഷാ രംഗത്താണ് വ്യോമസേന എപ്പോഴും ജാഗ്രത കാണിക്കേണ്ടത്. എപ്പോഴും യുദ്ധസജ്ജരായിരിക്കുക എന്നതാണ് വ്യോമസേനയുടെ കർത്തവ്യം.
അപ്പാച്ചെ,ചിനൂക് ഹെലികോപ്റ്ററുകളും സേനയുടെ ശേഷി വർദ്ധിപ്പിക്കുന്നു.കേരളത്തിലെ പ്രളയകാല പ്രവർത്തനങ്ങൾക്കായി എത്തിയത് 23 വിമാനങ്ങളും,25 ഹെലികോപ്റ്ററുകളുമാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























