ബാലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍

ബാലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍. കശ്മീരിലെ നൗഷെരയിലും അഖ്നൂറിലുമാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്നു പുലര്‍ച്ചെ നിയന്ത്രണ രേഖ കടന്ന വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ ബാലകോട്ടിലെ പരിശീലനകേന്ദ്രത്തില്‍ ബോംബിട്ട് നിരവധി ഭീകരരെ വധിച്ചിരുന്നു.
സൈനിക നീക്കമല്ലെന്നും കരുതല്‍ നടപടി മാത്രമെന്നും വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ വിശദീകരിച്ചു. ഉചിതമായ സമയത്ത് തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്‍ ദേശീയ സുരക്ഷാ സമിതി യോഗം പ്രഖ്യാപിച്ചു. നാശനഷ്ടമില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളെ സ്ഥലത്തെത്തിച്ച് ബോധ്യപ്പെടുത്തുമെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























