വ്യോമസേന നടത്തിയ ആക്രമണം എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ ദൃശ്യങ്ങളാണെന്ന് റിപ്പോര്‍ട്ട്

ഇന്ത്യ ബാലകോട്ടിലും മുസ്സാഫര്‍ബാദിലും ചക്കോത്തിയിലും നടത്തിയ ആക്രമണങ്ങളുടെ വീഡിയോ എന്ന രീതിയില്‍ പ്രചരിക്കുന്നത് വ്യാജ ദൃശ്യങ്ങളാണെന്ന് റിപ്പോര്‍ട്ട്. ആര്‍മ 2 എന്ന വീഡിയോ ഗെയിമിലെ ദൃശ്യങ്ങളാണ് ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമത്തിന്റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 2009 ജൂണിലാണ് ഈ വീഡിയോ ഗെയ്മിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ 2015 ജൂലൈ 9 നാണ് യൂടൂബില്‍ അപ്‌ലോഡ് ചെയ്യുന്നത്.
സാമൂഹ്യ മാധ്യമങ്ങളില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ ഗെയിമിന്റെ പോസ്റ്റര്‍
ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സേന വ്യോമാക്രമണത്തിലൂടെ അതിര്‍ത്തിയിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തത്. ഇന്ത്യന്‍വ്യോമ സേനയുടെ 12 മീറാഷ് യുദ്ധ വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന്ഇന്ത്യന്‍ വ്യോമസേനക്ക് അഭിനന്ദനം അറിയിച്ചുകൊണ്ട് നിരവധി പേരാണ് ആര്‍മ 2 എന്ന ഗെയിമിന്റെ വീഡിയോ ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും ഷെയര്‍ ചെയ്തത്.
ഫെബ്രുവരി 14 നാണ് പുല്‍വാമയില്‍ സിആര്‍പിഎഫ് സംഘത്തിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. 40 ജവാന്‍മാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്‌ഷെ ഇ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇതിന് തിരിച്ചടിയായാണ് സൈന്യം അതിര്‍ത്തിയില്‍ ഭീകരസംഘങ്ങളുടെ ക്യാമ്ബുകള്‍ തകര്‍ത്തത്.
https://www.facebook.com/Malayalivartha























