പാക്കിസ്ഥാനെതിരായ വ്യോമാക്രമണത്തില്‍ ഓട്ടോ ഡ്രൈവര്‍ സന്തോഷം പങ്കിട്ടത് ഇങ്ങനെ

പാക്കിസ്ഥാനെതിരെ വ്യോമസേന നല്‍കിയ തിരിച്ചടിയില്‍ സന്തോഷം പങ്കുവെച്ച് ദില്ലിയിലെ ഓട്ടോ ഡ്രൈവര്‍. ദിവസം മൊത്തം സൗജന്യ യാത്ര നല്‍കിയായിരുന്നു ഓട്ടോ ഡ്രൈവറായ മനോജ് തന്റെ സന്തോഷം പങ്കുവെച്ചത്. സൗജന്യ യാത്ര വ്യക്തമാക്കിക്കൊണ്ട് തന്റെ ഓട്ടോയില്‍ പോസ്റ്ററും മനോജ് ഒട്ടിച്ചിരുന്നു.ബാലാകോട്ട് അടക്കം മൂന്ന് കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 300ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് സൂചന.
പുല്‍വാമ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഹരിയാനയിലെ അംബാലയിലെ എയര്‍ബേസില്‍ നിന്നാണ് 12 മിറാഷ് 2000 വിമാനങ്ങളോടെ വ്യോമസേന സംഘം പുറപ്പെട്ടത്. മൊത്തത്തില്‍ രാജ്യം പാകിസ്ഥാനെതിരെയുള്ള ആക്രമണത്തില്‍ ആഘോഷം പങ്കിടുകയാണ്. ജയ്‌ഷെ മുഹമ്മദിനും അവരെ പാലൂട്ടി വളര്‍ത്തുന്ന പാക്കിസ്ഥാനും അര്‍ഹിക്കുന്ന തിരിച്ചടി തന്നെ നല്‍കണം എന്ന വികാരം രാജ്യത്തിനുള്ളില്‍ ശക്തമായിരുന്നു.
അത് തന്നെയാണ് കൃത്യം 12ാം നാള്‍ അപ്രതീക്ഷിത വ്യോമാക്രമണത്തിലൂടെ ഇന്ത്യ നല്‍കിയതും. തങ്ങളുടെ ഉറ്റവരുടെ ജീവത്യാഗത്തിന് രാജ്യം പകരം ചോദിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ വീരമൃത്യു വരിച്ച
https://www.facebook.com/Malayalivartha























