കശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവെയ്പ്പ്... ഷോപ്പിയാനില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടുന്നു, ഭീകരര്‍ താമസിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞു

പാകിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യയുടെ നടപടിക്കു പിന്നാലെ കശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവെയ്പ്പ്. ഗ്രാമീണരെ മറയാക്കിയാണ് പാകിസ്ഥാന്‍ ആക്രമണം തുടരുന്നത്. പാകിസ്ഥാന്റെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. മിസൈല്‍ മോര്‍ട്ടാര്‍ ആക്രമണമാണ് പാകിസ്ഥാന്‍ തുടരുന്നത്. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന്റെ നിരവധി സൈനികര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം.
അതിര്‍ത്തിയിലെ ജനവാസ മേഖലകളിലെ വീടുകളെ മറയാക്കിയാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തുന്നത്. ഇന്ത്യയുടെ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം ഷോപ്പിയാനില്‍ സൈന്യുവും ഭീകരരും ഏറ്റുമുട്ടുകയാണ്. ഭീകരര്‍ ഒളിച്ചിരിക്കുന്ന വീട് സൈനികര്‍ വളഞ്ഞു. യാതൊരു പ്രകോപനവും കൂടാതെ ഇന്ത്യന്‍ സൈനികര്‍ക്കെതിരെ പാക്കിസ്ഥാന്‍ വെടിയുതിര്‍ക്കുകയായിരുന്നു
https://www.facebook.com/Malayalivartha























