പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ രാജ്യത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍, ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പരസ്യങ്ങള്‍ക്കും പെയ്ഡ് വാര്‍ത്തകള്‍ക്കും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനും കമ്മീഷന്‍ ആലോചന

പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ രാജ്യത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുല്‍വാമ ആക്രമണവും ഇപ്പോഴത്തെ ഇന്ത്യന്‍ തിരിച്ചടിയുമൊക്കെ തെരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ക്രമത്തെ ബാധിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.പുല്‍വാമ മുതലുള്ള സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പ് നടത്തുക എന്നത് ഭരണഘടനാ ബാധ്യതയാണ്. അത് നിറവേറ്റാതിരിക്കാനാവില്ല ലവാസ പറഞ്ഞു.
മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പുള്ള ഒരുക്കങ്ങള്‍ പരിശോധിച്ച ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പരസ്യങ്ങള്‍ക്കും പെയ്ഡ് വാര്‍ത്തകള്‍ക്കും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനും കമ്മീഷന്‍ ആലോചിക്കുന്നുണ്ടെന്നും ലവാസ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണ വേളകളിലാണ് പെയ്ഡ് വാര്‍ത്തകളുടെ എണ്ണം പെരുകുന്നത് ഇതിനെതിരെ കമ്മീഷന്‍ നടപടിയെടുക്കും അദ്ദേഹം പറഞ്ഞു. നവമാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങളും കമ്മീഷന്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ലവാസ കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha























