ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അതിര്‍ത്തിയിലെ സ്‌കൂളുകള്‍ അടച്ചു, പരീക്ഷകളും മാറ്റി

ഇന്ത്യ പാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അതിര്‍ത്തിയിലെ സ്‌കൂളുകള്‍ അടച്ചു. ജമ്മു കാഷ്മീരിലെ രജൗറി ജില്ലയിലെ സ്‌കൂളുകളാണ് അടച്ചത്. എല്ലാ പരീക്ഷകളും മാറ്റിവച്ചതായും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു. രജൗരിയില്‍ 15 ഇടങ്ങളില്‍ പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംഭവത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു. പരിക്ക് നിസാരമാണെന്നാണ് വിവരം.
അതേസമയം, ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ അഞ്ച് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.
"
https://www.facebook.com/Malayalivartha























