പുല്‍വാമയില്‍ ഫെബ്രുവരി 14 ന് നടന്ന ഭീകരാക്രമണം കഴിഞ്ഞ് 11 ദിവസം നീണ്ട വ്യക്തമായ ആസൂത്രണത്തിന് ശേഷമാണ് ഇന്ത്യ തിരിച്ചടിച്ചത്, ആക്രമണത്തിനായി ഇന്ത്യയില്‍ ട്രയലും നടത്തി, തികഞ്ഞ ഹീറോയിസം

പുല്‍വാമയില്‍ ഫെബ്രുവരി 14 ന് നടന്ന ഭീകരാക്രമണം കഴിഞ്ഞ് 11 ദിവസം നീണ്ട വ്യക്തമായ ആസൂത്രണത്തിന് ശേഷമാണ് ഇന്ത്യ തിരിച്ചടിച്ചിരിക്കുന്നത്. ആക്രമണത്തിനായി ഇന്ത്യയില്‍ ട്രയലും നടത്തിയിരുന്നു. ഫെബ്രുവരി 16 മുതല്‍ 20 വരെ ഇന്ത്യന്‍ വ്യോമസേന ഹെറോണ്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വ്യോമനിരീക്ഷണം നടത്തി. ഇന്റലിജന്‍സ് ഏജന്‍സിയുടെ സഹായത്തോടെ ആക്രമണം നടത്തേണ്ട പ്രദേശങ്ങളും ഭീകര ക്യാംപുകളും കണ്ടെത്തി ടാര്‍ഗറ്റ് ടേബിളുണ്ടാക്കി അതിനു ശേഷമാണ് ഇന്ത്യ ഭീകര താവളങ്ങളും പരിശീലന കേന്ദ്രങ്ങളും ചുട്ടെരിച്ചത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലായിരുന്നു ആക്രമണം നടത്തേണ്ട ലക്ഷ്യത്തെ കുറിച്ച് വിശദീകരിച്ചത്. 22ന് വ്യോമസേനയുടെ സ്‌ക്വാഡ്രോണ്‍ 1 (ടൈഗേഴ്‌സ്), സ്‌ക്വാഡ്രോണ്‍ 7 (ബാറ്റില്‍ ആക്‌സസ് എന്നീ സ്‌ക്വാഡ്രോണുകളെ ഒരുക്കി നിര്‍ത്തി. ഫെബ്രുവരി 24ന് ആഗ്രയിലായിരുന്നു ട്രെയല്‍ നടന്നു. എല്ലാം അതീവ രഹസ്യമായി. ഭീകര വാദികള്‍ക്കും പാകിസ്ഥാനും അത് ഓര്‍ക്കാപ്പുറത്തുള്ള അടിയയായി അത് മാറി.
ഹരിയാനയിലെ അംബാലയിലെ എയര്‍ബേസില്‍ നിന്നാണ് 12 മിറാഷ്2000 വിമാനങ്ങളോടെ വ്യോമസേനാ സംഘം പുറപ്പെട്ടത്. പാക് മണ്ണിലെ മൂന്ന് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത സംഘം മുപ്പത് മിനിറ്റിനകം ഓപ്പറേഷന്‍ അവസാനിപ്പിക്കുകയും ചെയ്തു. 21 മിനിറ്റ് നീണ്ട ഓപ്പറേഷന്‍ ആണ് പാക് മണ്ണില്‍ വ്യോമസേന നടത്തിയത്. മൂന്നിടങ്ങളിലെ ഭീകര ക്യാമ്പുകള്‍ ഇന്ത്യ തകര്‍ത്തു. ആദ്യ ആക്രമണം ബാലാകോട്ടിലായിരുന്നു. ഇന്ത്യ പാക് അതിര്‍ത്തിക്കപ്പുറമുള്ള ബാലാകോട്ട് മേഖല ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന ആസ്ഥാനങ്ങളില്‍ ഒന്നാണ്.
പുലര്‍ച്ചെ 3:45ന് ആക്രമണം തുടങ്ങിയ ഇന്ത്യന്‍ വ്യോമസേന ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തോയിബ , ഹിസ്ബുള്‍ മുജാഹിദ്ദിന്‍ എന്നിവയുടെ സംയുക്തക്യാമ്പ് തകര്‍ത്തു. പിന്നീട് പുലര്‍ച്ചെ 3:48 മുതല്‍ 3:53 വരെ മുസഫറബാദിലെ ഭീകര ക്യാമ്പുകളിലേക്കും സൈനിക നടപടിയുണ്ടായി. പുലര്‍ച്ചെ 3:58ന് ചകോതിയിലെത്തിയ സംഘം 4:04 വരെ ആക്രമണം നടത്തി. ചകോതിയിലെ ഭീകര ക്യാമ്പുകളും തകര്‍ത്ത് ഇന്ത്യന്‍ സംഘം മടങ്ങി.
അതേസമയം പാകിസ്താന്‍ എന്തുചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഇനിയുള്ള കാര്യങ്ങള്‍. യുദ്ധത്തിലേക്ക് പോകുമോ അതല്ല, നിലവിലെ രീതിയില്‍ നിഴില്‍യുദ്ധം തുടരുമോ എന്ന് മാത്രമേ അറിയേണ്ടതുള്ളൂ. ഇന്നത്തെ നിലയ്ക്ക് തുറന്നപോരിന് സാധ്യത വളരെ കുറവാണ്. രാജ്യത്തിനകത്ത് ഭീകരകേന്ദ്രം പ്രവര്‍ത്തിക്കുന്നതോ അവിടെനിന്ന് യുവാക്കളെ പരിശീലിപ്പിച്ച് ഇന്ത്യയിലേക്ക് തള്ളിവിടുന്നതോ പാകിസ്താന്‍ ഒരിക്കലും സമ്മതിക്കാറില്ല. ബാലാകോട്ടിലെ ഇന്ത്യനാക്രമണം അവര്‍ അംഗീകരിക്കാത്തത് അതുകൊണ്ടാണ്.അവിടെ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും അതിര്‍ത്തി കടന്ന ഇന്ത്യന്‍ പോര്‍വിമാനങ്ങളെ പാക് വിമാനങ്ങള്‍ തുരത്തിയെന്നുമാണ് പാകിസ്താന്റെ ഔദ്യോഗിക വിശദീകരണം. രക്ഷപ്പെടുന്നതിനിടയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ ധൃതിയില്‍ സ്‌ഫോടകവസ്തുക്കള്‍ ഒഴിവാക്കിയത്രെ. അതിനു തെളിവായി ചില ചിത്രങ്ങളും പാകിസ്താന്‍ പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയുടെ അപ്രതീക്ഷിതനീക്കം ഉണ്ടാക്കിയ അമ്പരപ്പും ജാള്യതയും നാശനഷ്ടവും മറയ്ക്കാനും സ്വന്തം ജനതയെയും അന്താരാഷ്ട്ര സമൂഹത്തെയും ബോധ്യപ്പെടുത്താനും പാക് ഭരണകൂടം മെനയുന്ന കഥ മാത്രമായി ഇതിനെ കാണാനാവില്ല. തത്കാലം ഇന്ത്യയ്ക്കുനേരെ അതിര്‍ത്തി കടന്നുള്ള സാഹസത്തിന് തങ്ങള്‍ തയ്യാറല്ലെന്ന അറിയിപ്പാണ് ഈ കഥയിലൂടെ അവര്‍ അനൗദ്യോഗികമായി നല്‍കുന്നത്. ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി കടന്നെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയും സൈനികവക്താവ് മേജര്‍ ജനറല്‍ അസീഫ് ഗഫൂറും ചൊവ്വാഴ്ച രാവിലെതന്നെ സ്ഥിരീകരിച്ചിരുന്നു. ഇസ്ലാമാബാദിനടുത്തുള്ള ബാലാകോട്ടിലല്ല, പാക് അധിനിവേശ കശ്മീരിലെ ബാലാകോട്ടിലാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നാണ് അവരുടെ ഭാഷ്യം.സൈനികമായും നയതന്ത്രതലത്തിലും ഇതുവരെ മേല്‍ക്കൈ ഇന്ത്യയ്ക്കാണ്. ഭീകരകേന്ദ്രം തകര്‍ക്കാന്‍ നടത്തിയ അതിര്‍ത്തിലംഘനത്തെ വിദേശരാജ്യങ്ങളൊന്നും അപലപിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഭീകരപ്രവര്‍ത്തനത്തിന്റെ കേന്ദ്രമായി പാകിസ്താനെ വിശേഷിപ്പിച്ച് ഏതാനും വര്‍ഷങ്ങളായി ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണം ഒരുപരിധിവരെ വിജയിച്ചിട്ടുണ്ട്. അന്തരാഷ്ട്ര തലത്തില്‍ പിന്തുണ ലഭിച്ചാലും ഇല്ലെങ്കിലും നാം ചെയ്യേണ്ടതുചെയ്‌തെന്ന നിലപാടിലാണ് ഇന്ത്യ.
"
https://www.facebook.com/Malayalivartha























