നമ്മുടെ ചുണക്കുട്ടികള്‍ തകര്‍ത്തത് ഏഷ്യയുടെ 'ടെറര്‍ ഫാക്ടറി... ഭീകരസംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയവയ്ക്ക് പാക് സൈന്യവും ഐഎസ്‌ഐയും പരിശീലനം നല്‍കുന്നതും ഇവിടെ

ഏഷ്യയിലെ ടെറര്‍ ഫാക്ടറി എന്ന് വിശേഷിപ്പിക്കാവുന്ന ബലാകോട്ടില്‍, നമ്മുടെ ഇന്ത്യന്‍ വ്യോമസേനയിലെ ചുണക്കുട്ടികള്‍ നടത്തിയ ആക്രമണം അക്ഷരാര്‍ത്ഥത്തില്‍ ലോകരാഷ്ട്രങ്ങളെയെല്ലാം ഒരുപോലെ ആവേശം കൊള്ളിച്ച ഒന്നാണ്. ഭീകരസംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയവയ്ക്ക് പാക് സൈന്യവും ഐഎസ്‌ഐയും പരിശീലനം നല്‍കുന്നതും ഇവിടെവച്ചാണ്. പാക്കിസ്ഥാന്റെ സംയുക്ത ഭീകരവാദ പരിശീലന ക്യാമ്പുകള്‍ നിറഞ്ഞ ഇവിടം ലോകത്തിന്റെ തന്നെ സമാധാനം കെടുത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് ബലാകോട്ടിനെ വിശേഷിപ്പിക്കുന്നത്.
പുല്‍വാമയില്‍ പാക്കിസ്ഥാന്‍ സഹായത്തോടെ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ 40 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യ അതിര്‍ത്തി കടന്ന് പ്രത്യാക്രമണം നടത്തിയത്. ആക്രമണം നടന്ന് 12 ദിവസത്തിന് ശേഷം ഇന്ത്യന്‍ സൈന്യം, വ്യക്തവും കൃത്യവുമായ മറുപടിയാണ് ഇന്നലെ പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ തകര്‍ത്തതിലൂടെ നല്‍കിയിരിക്കുന്നതും.
പാക്കിസ്ഥാനിലെ ഖൈബര്‍ പക്തുന്‍ഖ്വ പ്രവിശ്യയിലുള്ള മന്‍സെഹ്ര ജില്ലയിലാണ് ബലാകോട്. ഇന്ത്യപാക് നിയന്ത്രണ രേഖയോട് തൊട്ടുചേര്‍ന്നാണ് പക്തുന്‍ഖ്വയുടെ സ്ഥാനം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇവിടെ നിന്നാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയിട്ടുള്ളതും. കശ്മീര്‍ അതിര്‍ത്തിയില്‍ നിന്നും ഇവിടേക്കുള്ള ദൂരം 50 കിലോമീറ്ററാണ്.
ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും പഴയ പരിശീലന കേന്ദ്രങ്ങളില്‍ ഒന്നാണ് ബലാകോട്ടിലേത്. ഇന്ത്യയിലും മറ്റുരാജ്യങ്ങളിലും നിരവധി ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ ഭീകര സംഘടന ചുക്കാന്‍ പിടിച്ചിട്ടുള്ളത്. ബലാകോട്ടില്‍ 14 ഏക്കറിലായി സ്ഥിതി ചെയ്യുന്ന മൂന്ന് നിലകെട്ടിടമാണ് ഭീകരവാദികളുടെ പ്രധാന പരിശീലന കേന്ദ്രം. ടെറര്‍ ഫാക്ടറി എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതുകൂടാതെ ചെറിയൊരു പള്ളിയും നിരവധി മണ്‍കുടിലുകളും മാത്രമാണുള്ളത്.
പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണങ്ങളുടെ സൂത്രധാരന്‍ എന്നറിയപ്പെട്ടിരുന്ന സെയ്ഫുര്‍ റഹ്മാന്‍ സെയ്ഫ് കൂടി ചേര്‍ന്നാണ് 2001 ല്‍ ഭീകര ക്യാമ്പുകള്‍ക്ക് രൂപം നല്‍കിയത്. അന്ന് മുതല്‍ നിരവധി ഭീകരാക്രമണ പദ്ധതികളാണ് ഇവര്‍ ഇവിടെ നിന്ന് നടപ്പാക്കിയിട്ടുള്ളത്. ബലാകോട്ടിലുള്ള ബെസ്യാന്‍ ചൗക്കിലെ പ്രധാന ഭീകരവാദ പരിശീലന കേന്ദ്രത്തില്‍ നിന്ന് ആയിരക്കണക്കിണ് ഭീകരവാദികളാണ് പരിശീലനം പൂര്‍ത്തിയാക്കുന്നതെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങളുടെ വെളിപ്പെടുത്തല്‍.
ബലാകോട്ടില്‍ വച്ച് ഖുറാന്‍ അടിസ്ഥാനമാക്കിയുള്ള ജിഹാദി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിരവധി പഠനങ്ങളും ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ നടത്തിയിട്ടുണ്ട്. അല്‍ഖ്വയ്ദ ഭീകരന്‍ ബിന്‍ ലാദനെ യുഎസ് സൈന്യം കൊലപ്പെടുത്തിയ അബോട്ടാബാദിലേക്ക് ഇവിടെ നിന്നും കേവലം 60 കിലോമീറ്ററാണ് അകലം. അമേരിക്കയുടെ റഡാര്‍ നിരീക്ഷണത്തിന് കീഴിലാണ് ബലാകോട്ട്.
2001 മുതല്‍ ജെയ്‌ഷെ മുഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്നു ബാലാകോട്ട്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരും ഇവിടെ നേരത്തേ പരിശീലനം നേടിയിരുന്നു. ലഷ്‌കറെ തൊയ്ബയും തന്ത്രപ്രധാനമായ മേഖല ഏറ്റെടുക്കാന്‍ ശ്രമം നടത്തി. പുല്‍വാമയില്‍ ചാവേറാക്രമണം നടത്തിയ ആദില്‍ അഹമ്മദ് ദറിനെ ഇന്റലിജന്‍സ് ഈ മൂന്നുവിഭാഗത്തിനൊപ്പവും കണ്ടെത്തിയിരുന്നു.ഒരേസമയം 10,000ത്തോളം പേര്‍ക്ക് പരിശീലനം നല്‍കാനാവുന്ന കേന്ദ്രമാണിത്. കണ്‍ട്രോള്‍ റൂമുകളും പദ്ധതി ആസൂത്രണകേന്ദ്രങ്ങളും പള്ളികളും മദ്രസയും ഇവിടെയുണ്ട്. ഇന്ത്യയില്‍ ചാവേറാക്രമണം നടത്തുന്നതിനുള്ള മാനസിക പരിവര്‍ത്തനത്തിനായി മതത്തെ ഉപയോഗപ്പെടുത്തുന്ന പ്രവര്‍ത്തനമാണ് മദ്രസകളില്‍ പ്രധാനമായും നടക്കുന്നത്.ഭൂമിശാസ്ത്രപരമായ പ്രദേശത്തിന്റെ പ്രത്യേകത വെള്ളത്തിലും കരയിലും മലമടക്കുകളിലും ഭീകരര്‍ക്ക് പരിശീലനം എളുപ്പമാക്കുന്നു. വലിയ പരിശീലനമൈതാനം വേറെ. പാക് അധീന കശ്മീരിന് പുറത്തായതിനാല്‍ ഇന്ത്യയുടെ ആക്രമണം ഭയക്കാതെയാണ് പ്രവര്‍ത്തനം. വന്‍തോതില്‍ ഇവിടെ ഭൂമി ജെയ്ഷിന് ലഭിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























