കശ്മീരില്‍ ഉള്ള ഒരു മലയാളി യുവാവിന്റെ വേറിട്ടുള്ള ഓര്‍മ്മപ്പെടുത്തല്‍, ടിവിയില്‍ കണ്ട് യുദ്ധത്തിനായി ആര്‍പ്പുവിളിക്കല്ലേ!

ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തില്‍ വാര്‍ത്തകളിലെ സ്‌കോര്‍ബോര്‍ഡ് നോക്കി കയ്യടിക്കുന്നവരോട് കശ്മീരിലേക്ക് വരാന്‍ അഭ്യര്‍ഥിക്കുന്നു ഒരു മലയാളി യുവാവ്.
യുദ്ധം മുന്നില്‍ക്കണ്ട് ഭയന്നുനില്‍ക്കുന്ന ഒരു കൂട്ടം ജനതയുടെ ഒപ്പം ഞാനുമെന്ന തലക്കെട്ടോടെയാണ് പ്രണവ് ആദിത്യ എന്ന യുവാവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.
അതിര്‍ത്തിയിലെ വെടിയൊച്ചകള്‍ക്കിടയില്‍ നിന്ന് പ്രണവ് വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യ–പാക് അതിര്‍ത്തിക്കടുത്തെ മെന്റര്‍ എന്ന പ്രദേശത്താണ് പ്രണവുള്ളത്.
സൈനികരുടെ മുഖത്തെ നിസ്സഹായതയും ഇവിടുത്തെ ജനങ്ങളെക്കുറിച്ചും, നാട്ടിലിരുന്ന് യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നവര്‍ ഒന്നോര്‍ത്തുനോക്കണമെന്ന് പ്രണവ് പറയുന്നു.
ദയവുചെയ്ത് യുദ്ധത്തിന് വേണ്ടി ആര്‍പ്പുവിളിക്കരുത്. ഉള്ളില്‍ വെന്തുരുകിയാണ് ഇവിടെ ഓരോ ജനങ്ങളും പട്ടാളക്കാരും കഴിയുന്നതെന്ന് പ്രണവ് പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ ഓരോ വാര്‍ത്തകള്‍ കാണുമ്പോള്‍ നാട്ടിലിരുന്ന് യുദ്ധത്തിനായി ജയ് വിളിക്കുന്നതുപോലെയല്ല കശ്മീരിലെ യഥാര്‍ഥ അവസ്ഥ. ഇപ്പോഴും അതിര്‍ത്തിയില്‍ നിന്നും ഷെല്ലിങ്ങിന്റെ ശബ്ദം കേള്‍ക്കാമെന്നും കശ്മീരില്‍ വന്നതിനുശേഷം ഇതാദ്യത്തെ സംഭവമാണെന്നും പ്രണവ് പറയുന്നു.
https://www.facebook.com/Malayalivartha























