Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി


  അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ....


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!

പടക്കപ്പലുകള്‍ റെഡി; ഇന്ത്യ പാക്ക് അതിര്‍ത്തിയില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നതിനിടെ ഇന്ത്യന്‍ പടക്കപ്പലുകള്‍ക്ക് പൂര്‍ണ്ണ സജ്ജം; പാക് പ്രകോപനങ്ങള്‍ കണക്കിലെടുത്ത് കൊച്ചിയിലും അതീവ ജാഗ്രത നല്‍കി

28 FEBRUARY 2019 09:04 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ പാക്ക് അതിര്‍ത്തിയില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നതിനിടെ ഇന്ത്യന്‍ പടക്കപ്പലുകള്‍ക്ക് പൂര്‍ണ്ണ സജ്ജം. നാവികസേന നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്ന് കര വ്യോമ സേനകള്‍ക്ക് പിന്നാലെ കൊച്ചിയിലെ പടക്കപ്പലുകള്‍ ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന സേനാ മേധാവികളുടെ അടിയന്തിര യോഗത്തിന് ശേഷമാണ് നാവികസേന നിര്‍ദ്ദേശം നല്‍കിയത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും വലിയ യുദ്ധ പരിശീലനം ഇന്ത്യന്‍ നാവിക സേന നിര്‍ത്തിവച്ചിരുന്നു. നാല്‍പ്പതോളം യുദ്ധക്കപ്പലുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്നുവരുന്ന ട്രോപക്‌സ് എന്ന അഭ്യാസപ്രകടനമായിരുന്നു നിര്‍ത്തിവച്ചത്. കൊച്ചിയ്ക്ക് സമീപവും, വിശാഖപട്ടണത്തിനും ചെന്നൈയ്ക്കുമിടയിലും ജനുവരി 30ന് തുടങ്ങിയ യുദ്ധ പരിശീലനങ്ങള്‍ മാര്‍ച്ച് 14നാണ് അവസാനിക്കേണ്ടിയിരുന്നത്.

അതേസമയം, ആവര്‍ത്തിക്കുന്ന പാക് പ്രകോപനങ്ങള്‍ കണക്കിലെടുത്ത് കൊച്ചിയിലും അതീവ ജാഗ്രത നല്‍കി. തീരദേശ മേഖലയില്‍ കര്‍ശന നിരീക്ഷണവും, പരിശോധനകളുമാണ് നടക്കുന്നത്. നാവികാസ്ഥാനത്തെ ജോയിന്റ് ഓപ്പറേഷന്‍ സെന്റര്‍ കേന്ദ്രീകരിച്ചാണ് സുരക്ഷാ ഏകോപനം.
രാജ്യത്തിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിലൊന്നാണ് കൊച്ചിയെന്നതിനാല്‍ എതിരാളികളുടെ പ്രധാന ലക്ഷ്യകേന്ദ്രങ്ങളിലൊന്നും കൊച്ചിയാകുമെന്ന വിലയിരുത്തലിലാണ് എല്ലാ മേഖലകളിലെയും സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. നേവി, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ്, കസ്റ്റംസ് വിഭാഗങ്ങള്‍ക്കെല്ലാം അതീവ ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. കടല്‍ മാര്‍ഗ്ഗമുള്ള ഏതാക്രമണത്തെയും, കടന്നുവരവിനെയും മുന്നില്‍ക്കണ്ടാണ് പരിശോധനകള്‍. സാധാരണ നടത്താറുള്ള പെട്രോളിംഗിനൊപ്പം പഴുതടച്ചുള്ള സുരക്ഷയ്ക്കായി കൂടുതല്‍ ബോട്ടുകള്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് കോസ്റ്റല്‍ പോലീസ്. കൊച്ചി നാവികാസ്ഥാനത്തെ ജോയിന്റ് ഓപ്പറേഷന്‍ സെന്റര്‍ കേന്ദ്രീകരിച്ചാണ് വിവിധ സുരക്ഷാ വിഭാഗങ്ങളെ ഏകോപിപ്പിക്കുന്നത്. മാഹി, ലക്ഷദ്വീപ്, കേരളം എന്നിവിടങ്ങളിലെ സുരക്ഷാ നടപടികളാണ് കൊച്ചിയിലെ ജോയിന്റ് ഓപ്പറേഷന്‍ സെന്ററില്‍ നിയന്ത്രിക്കുന്നത്. കേരളത്തിലെ എല്ലാ തീരദേശ മേഖലകളിലും കര്‍ശന പരിശോധനകള്‍ നടക്കുന്നുണ്ട്. കൊച്ചിയിലെ തന്ത്രപ്രധാന ഭാഗങ്ങളും, ജനങ്ങള്‍ വലിയ തോതില്‍ ഒത്തുചേരുന്ന കേന്ദ്രങ്ങളുമെല്ലാം സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.

രാജ്യതലസ്ഥാനമായ ഡല്‍ഹിയ്ക്ക് പുറത്ത് ആദ്യമായി സേനാമേധാവികളുടെ സംയുക്ത യോഗം ചേര്‍ന്നത് കൊച്ചിയിലായിരുന്നു. അതിനാല്‍ കൂടിയാണ് സുരക്ഷ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നത്. 2015 ല്‍ കൊച്ചി തീരത്ത് ഐഎന്‍എസ് വിക്രമാദിത്യയില്‍ വച്ചായിരുന്നു രാജ്യ തലസ്ഥാനത്തിന് പുറത്ത് ആദ്യമായി സേനാമേധാവികളുടെ സംയുക്ത യോഗം നടന്നത്. പ്രധാനമന്ത്രി, പ്രതിരോധമന്ത്രി അടക്കമുള്ളവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഏതായാലും ഇപ്പോള്‍ ഗൗരവമുള്ള നീക്കമാണ് ഇന്ത്യ നടത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി  (12 minutes ago)

കോന്നിയിൽ 64കാരന് നടന്നു പോകുന്നതിനിടെ സൂര്യാഘാതമേറ്റു...  (29 minutes ago)

സർക്കാർ സഹായവും വിദേശ ജോലി ഭാഗ്യവും! മീനം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (38 minutes ago)

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി  (45 minutes ago)

  അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ....  (1 hour ago)

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍  (4 hours ago)

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (4 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (4 hours ago)

വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു  (4 hours ago)

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്  (4 hours ago)

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചു  (5 hours ago)

24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്  (5 hours ago)

ആയൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു  (5 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി  (5 hours ago)

Malayali Vartha Recommends