ഒരു 'പൈലറ്റ് പ്രൊജക്ട് ' ഇപ്പോള്‍ ചെയ്ത് തീര്‍ത്തതേയുള്ളൂ,? പാകിസ്ഥാനെതിരെ ഒളിയമ്പെറിഞ്ഞ് പ്രധാനമന്ത്രി

വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ നാളെ മോചിപ്പിക്കുമെന്ന് പാകിസ്ഥാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 'ഒരു പൈലറ്റ് പ്രൊജക്ട് ഇപ്പോള്‍ ചെയ്ത് തീര്‍ത്തതേ ഉളളു' എന്ന് അദ്ദേഹം പാകിസ്ഥാനെ പരേക്ഷമായി സൂചിപ്പിച്ച് പറഞ്ഞു.. ഡല്‍ഹിയില്‍ ശാസ്ത്ര-സാങ്കേതിക രംഗത്തെ ഉന്നത പുരസ്‌കാരമായ ശാന്തി സ്വരൂപ് ഭട്‌നഗര്‍ പുരസ്‌കാര വേദിയില്‍ സംസാരിക്കുകയായിരുന്നു മോദി.
നിങ്ങള്‍ ഓരോരുത്തരും ലബോറട്ടറികളിലാണ് നിങ്ങളുടെ ജീവിതം ചെലവഴിക്കുന്നത്. ആദ്യം തന്നെ ഒരു 'പൈലറ്റ് പ്രൊജക്ട്' ഉണ്ടാക്കുക എന്നത് ഒരു ചടങ്ങാണ്. പിന്നീടാണ് അതില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുക. ഇപ്പോള്‍ ഒരു പൈലറ്റ് പ്രൊജക്ട് തീര്‍ത്തതേ ഉളളു. ഇനി നമുക്ക് അത് യാഥാര്‍ത്ഥ്യമാക്കണം, നേരത്തേ അത് വെറും ആചാരം മാത്രമായിരുന്നു.,' മോദി പറഞ്ഞു.ഇന്ത്യന്‍ വ്യോമസേനയിലെ വിഗം കമാന്‍ഡര്‍ അബിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയക്കുമെന്ന് പാക് പാര്‍ലമെന്റിലാണ് ഇമ്രാന്‍ ഖാന്‍ അറിയിച്ചത്.
https://www.facebook.com/Malayalivartha























