കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ ; മൂന്ന് ഭീകരരെ സൈന്യം വളഞ്ഞു

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കശ്മീരിലെ കുപ്വാരയിൽ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടി. മൂന്നു തീവ്രവാദികളെ സൈന്യം വളഞ്ഞതായാണ് റിപ്പോർട്ട്. കുപ്വാര ജില്ലയിലെ ഹാന്ദ്വാരയിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഉണ്ടായത്.
വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് സൈന്യത്തിന്റെ നടപടി ആരംഭിച്ചത്. അർധരാത്രി ഒന്നോടെ തീവ്രവാദികൾ സൈന്യത്തിനു നേരെ നിറയൊഴിച്ചു. സൈന്യം ശക്തമായി തിരിച്ചടിച്ചു. കൂടുതൽ സൈന്യത്തെ പ്രദേശത്തേക്ക് എത്തിച്ചിട്ടുണ്ട്. ഏറ്റുമുട്ടൽ തുടരുകയാണ്.
https://www.facebook.com/Malayalivartha























