ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ, രാഷ്ട്രീയകക്ഷികള്‍ നടത്തുന്ന ചട്ടലംഘനംസംബന്ധിച്ച പരാതികള്‍ സ്മാര്‍ട്ട് ഫോണിലൂടെ നല്‍കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ, രാഷ്ട്രീയകക്ഷികള്‍ നടത്തുന്ന ചട്ടലംഘനംസംബന്ധിച്ച പരാതികള്‍ സ്മാര്‍ട്ട് ഫോണിലൂടെ നല്‍കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. സിറ്റിസണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനിലൂടെ വ്യക്തികള്‍ക്ക് മൊബൈല്‍ നമ്പറുപയോഗിച്ച് പരാതി സമര്‍പ്പിക്കാം.
ജി.പി.എസ്. സൗകര്യം ഉപയോഗിച്ച് സ്ഥലം തിരിച്ചറിഞ്ഞാകും പരാതിയില്‍ കമ്മിഷന്‍ നടപടിയെടുക്കുക. നല്‍കിയ പരാതിയുടെ തത്സമയനില അറിയുന്നതിനും ആപ്പില്‍ സൗകര്യമുണ്ടായിരിക്കും. വിഷയത്തില്‍ സ്വീകരിച്ച നടപടി എസ്.എം.എസ്. സന്ദേശമായി പരാതിക്കാരെ അറിയിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha























