പാക് പിടിയിലായ വിംഗ് കമാൻഡറെ ഇന്ന് പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറും;കൈമാറ്റം വാഗാ അതിര്‍ത്തിയിലൂടെ;ചരിത്രമുഹൂർത്തം കാത്ത് രാജ്യം

ഇന്ത്യയുടെ വ്യോമാക്രമണം ചെറുക്കുന്നതിനിടെപാക് സൈന്യത്തിന്റെ പിടിയിലായരാജ്യത്തിൻറെ ധീര വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ ഇന്ന് ഇന്ത്യക്ക് കൈമാറും. വാഗാ അതിർത്തി വഴിയാകും അഭിനന്ദനെ കൈമാറുന്നത്.''സമാധാനനീക്കം'' എന്ന വിശദീകരണത്തോടെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
അഭിനന്ദനെ സ്വീകരിക്കാനായി കുടുംബവും എത്തിയിട്ടുണ്ട്. മുപ്പതു മണിക്കൂർ നീണ്ട പിരിമുറക്കത്തിനും സംഘർഷാവസ്ഥയ്ക്കും ശേഷമാണ് വിംഗ് കമാൻഡർ അഭിനന്ദനെ വിട്ടയ്ക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻറെ പ്രഖ്യാപനം എത്തുന്നത്.
റാവൽപിണ്ടിയിൽ നിന്ന് ലാഹോറിലും പിന്നീട് വാഗാ അതിർത്തിയിലും എത്തിച്ച ശേഷം വിംഗ് കമാൻഡർ അഭിനന്ദനെ ഇന്ത്യയ്ക്കു കൈമാറുമെന്നാണ് സൂചന. പാകിസ്താനുമേല്‍ അമേരിക്ക ഉള്‍പ്പെടെ, രാജ്യാന്തരസമൂഹം സമ്മര്‍ദം ശക്തമാക്കിയതിനു പിന്നാലെയാണ് ഇമ്രാന്‍ ഖാന്റെ പ്രഖ്യാപനം. പാകിസ്താനില്‍നിന്നും ഇന്ത്യയില്‍നിന്നും ഉടന്‍ ഒരു ശുഭവാര്‍ത്ത കേള്‍ക്കാമെന്ന് ഇന്നലെ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെളിപ്പെടുത്തിയിരുന്നു.
നേരത്തെ അന്താരാഷ്ട്ര ചട്ടങ്ങൾ പ്രകാരം വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ കൈമാറണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംഘർഷാവസ്ഥയ്ക്ക് അയവുണ്ടാകും എന്ന് വ്യക്തമായ ഉറപ്പ് നല്കിയാൽ കൈമാറാം എന്നായിരുന്നു രാവിലെ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയുടെ പ്രസ്താവന. ഒരുപാധിയും അംഗീകരിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തു.
ചൈനീസ് വിദേശകാര്യമന്ത്രിയും സൗദി വിദേശകാര്യമന്ത്രിയും പാകിസ്ഥാൻ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു. അമേരിക്കയുടെ സമ്മർദ്ദവും പാകിസ്ഥാനു മേൽ ഉണ്ടായിരുന്നു. ഒപ്പം ഇന്ത്യ നിലപാടു കർശനമാക്കുന്നു എന്ന സൂചനയും പുറത്തു വന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇമ്രാൻ ഖാൻ സംസാരിക്കാൻ ശ്രമിച്ചിരുന്നു.
''പാകിസ്താന്‍ സംഘര്‍ഷമാഗ്രഹിക്കുന്നില്ലെന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചറിയിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. സംഘര്‍ഷം ലഘൂകരിക്കാന്‍ ശ്രമിക്കുന്നതിന്റെ അര്‍ത്ഥം നാം ഭയക്കുന്നുവെന്നല്ല. ഇന്ത്യയുടെ ഒരു െപെലറ്റ് നമ്മുടെ പിടിയിലുണ്ട്. സമാധാന നീക്കമെന്ന നിലയില്‍ അദ്ദേഹത്തെ നാളെ വിട്ടയയ്ക്കും''- പാക് പാര്‍ലമെന്റില്‍ ഇന്നലെ ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. ഇമ്രാന്റെ തീരുമാനത്തെ കരഘോഷത്തോടെയാണു പാക് പാര്‍ലമെന്റ് അംഗങ്ങള്‍ വരവേറ്റത്.
എന്നാൽ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പിടിയിലായതിനേത്തുടര്‍ന്ന്, സമ്മര്‍ദതന്ത്രമെന്ന നിലയില്‍ ഇമ്രാന്‍ ഖാന്‍ നടത്തിയ ചര്‍ച്ചാസന്നദ്ധത ഇന്ത്യ തള്ളിയിരുന്നു. െപെലറ്റിനെ വിട്ടുകിട്ടുന്ന കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും തയാറല്ലെന്നും അദ്ദേഹത്തെ നിരുപാധികം വിട്ടയച്ചേ മതിയാകൂവെന്നുമായിരുന്നു ഇന്ത്യയുടെ നിലപാട്.
അഭിനന്ദിന് ഇന്ത്യന്‍ െഹെക്കമ്മിഷനുമായി ബന്ധപ്പെടാന്‍ പാകിസ്താനോട് അവസരം ആവശ്യപ്പെട്ടിട്ടില്ലെന്നും ഒരു ഒത്തുതീര്‍പ്പിന്റെയും പ്രശ്‌നമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യയുടെ രണ്ടു പോര്‍വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന ഇമ്രാന്‍ ഖാന്റെ അവകാശവാദം കാര്യങ്ങള്‍ ഗ്രഹിക്കാതെയുള്ളതോ കളവു പറയുന്നതോ ആകാമെന്നു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു.
ഇതെല്ലാം പാകിസ്ഥാനെ പെട്ടെന്ന് നിലപാടെടുക്കാൻ പ്രേരിപ്പിച്ചുവെന്നാണ് വിലയിരുത്തുന്നത്. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാസമിതി യോഗം സ്ഥിതി വിലയിരുത്തി. വിംഗ് കമാൻഡർ അഭിനന്ദനെ വിട്ടയ്ക്കും എന്ന പ്രഖ്യാപനം ഇന്ത്യയ്ക്ക് ഏറെ ആശ്വാസകരമാണ്.
https://www.facebook.com/Malayalivartha























