നിയന്ത്രണ രേഖയില്‍ ഉറി മേഖലയിലെ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു ആക്രമണം , ഒരു പ്രദേശവാസിക്ക് പരിക്ക്

നിയന്ത്രണ രേഖയില്‍ ഉറി മേഖലയിലെ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു ആക്രമണം നടത്തി. സംഭവത്തില്‍ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കി. വ്യാഴാഴ്ച രാത്രിയോടെയാണ് പാക് സൈന്യത്തിന്റെ ആക്രമണമുണ്ടായത്.
ഗവാഹലന്‍, ചോക്കാസ്, കിക്കെര്‍, കത്തി പോസ്റ്റുകള്‍ക്കുനേരെയാണ് വെടിവയ്പ്പുണ്ടായത്. പരിക്കേറ്റ പ്രദേശവാസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുപ്‌വാരയിലെ ഹന്‍ദ്‌വാരയില്‍ വ്യാഴാഴ്ച രാത്രി തീവ്രവാദികളുമായി സൈന്യം ഏറ്റുമുട്ടിയിരുന്നു. മൂന്നു തീവ്രവാദികളെ സൈന്യം വളഞ്ഞതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ സൈന്യത്തെ പ്രദേശത്തേക്ക് എത്തിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























