ചരിത്രത്തില്‍ ആദ്യമായി ജമ്മുകാശ്മീരില്‍ ഇങ്ങനെയും ഒരു തിരഞ്ഞെടുപ്പ് ; ജമ്മുകശ്മീരിലെ അനന്ത്‌നാഗ് ലോക്‌സഭാ മണ്ഡലത്തിൽ വോട്ടെടുപ്പ് മൂന്ന് ഘട്ടങ്ങളായി

ജമ്മുകശ്മീരിലെ അനന്ത്‌നാഗ് ലോക്‌സഭാ മണ്ഡലത്തില് ഇത്തവണ വോട്ടെടുപ്പ് നടക്കുന്നത് മൂന്ന് ഘട്ടങ്ങളിലായിട്ടാണ്. ഇന്ത്യൻവോട്ടെടുപ്പ് ചരിത്രത്തിലാദ്യമായിട്ടാണ് ഒരു മണ്ഡലത്തിൽ മൂന്ന് ദിവസങ്ങളിലായി വോട്ടെടുപ്പ് നടക്കാൻ പോകുന്നത്. ജമ്മുകശ്മീരില് ആകെയുള്ള ആറ് ലോക്‌സഭാ സീറ്റുകളിലേക്ക് അഞ്ചു ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പ് മാത്രമാണ് ജമ്മുകശ്മീരിൽ നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടത്താന് സാധിക്കുന്ന സാഹചര്യമല്ല സംസ്ഥാനത്ത് നിലനില്ക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് കൊണ്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര് സുനില് അറോറ പറഞ്ഞത്. അനന്ത്‌നാഗില് മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ഞങ്ങള് തിരഞ്ഞെടുപ്പ് നടത്താന് തീരുമാനിച്ചിരിക്കുന്നത്. എത്രത്തോളം സങ്കീര്ണ്ണമാണ് അവിടുത്തെ സ്ഥിതിയെന്ന് നിങ്ങള്ക്ക് ഇതില് നിന്ന് സങ്കല്പ്പിക്കാവുന്നതെയുള്ളുവെന്നും ഒന്നാം ഘട്ടത്തില് ഏപ്രില് 11ന് ബാരാമുല്ല, ജമ്മു മണ്ഡലങ്ങളിലെ വോട്ടര്മാരാണ് പോളിങ് ബൂത്തിലേക്ക് പോകുക. ഏപ്രില് 18ന് നടക്കുന്ന രണ്ടാം ഘട്ടത്തില് ശ്രീനഗര്,ഉദ്ധംപുര് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. അനന്ത്‌നാഗില് ഏപ്രില് 23,29, മെയ് ആറ് തിയതികളിലായിട്ടായിരിക്കും വോട്ടെടുപ്പ്. മെയ് ആറിന് ലഡാക്ക് മണ്ഡലത്തിലും വോട്ടെടുപ്പുണ്ടാകും.
കശ്മീരിലെ സ്ഥിതിഗതികള് നിരന്തരം നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഉടന് തീരുമാനം കൈക്കൊള്ളുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര് പറഞ്ഞു.കേന്ദ്രസേനയുടെയും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരുടെയും ലഭ്യത, അടുത്തിടെ നടന്ന സംഘര്ഷങ്ങളുടെ പശ്ചാത്തലത്തില് സ്ഥാനാര്ഥികളുടെ സുരക്ഷിതത്വം, ഇതെല്ലാ പ്രധാനവെല്ലുവിളിയാണെന്നും സുനില് അറോറ പറഞ്ഞു.
ഇതിനിടെ ജമ്മുകശ്മീരിലെ തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനായി മൂന്നംഗ പ്രത്യേക സംഘത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ചു. മുന് സിആര്പിഎഫ് ഡിജി ആയിട്ടുള്ള അമര്ജിത് സിങ് ഗില്, മുന് ഐഎഎസ് ഉദ്യോഗസ്ഥരായ നൂര്മുഹമ്മദ്, വിനോദ് സുത്ഷി എന്നിവരെയാണ് നിയോഗിച്ചത്.ജമ്മു കാശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല, ലോക്‌സഭ തിരഞ്ഞെടുപ്പ് മാത്രം ജമ്മു കാശ്മീരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടത്തില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. നിയമസഭ പിരിച്ചുവിട്ട് ഗവര്‍ണര്‍ ഭരണത്തിലാണ് ജമ്മുകാശ്മീര്‍ ഇപ്പോള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം കാശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടത്തണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികള്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, പുല്‍വാമ ആക്രമണത്തിന് ശേഷം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യമില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചത്. അഞ്ച് ഘട്ടങ്ങളിലായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇതില്‍ അനന്ത് നാഗ് മണ്ഡലത്തില്‍ തന്നെ മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് കൂടി നടത്തുന്നത് കൂടുതല്‍ സങ്കീര്‍ണത സൃഷ്ടിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ പറഞ്ഞു.
ജമ്മുകാശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്ത തീരുമാനത്തെ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha





















