എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനം തകര്‍ന്നുവീണ് 157 പേര്‍ മരിച്ച സംഭവത്തിനു പിന്നാലെ ബോയിംഗ് കമ്പനിയോട് വിശദീകരണം തേടി ഇന്ത്യ

എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനം തകര്‍ന്നുവീണ് 157 പേര്‍ മരിച്ച സംഭവത്തിനു പിന്നാലെ ബോയിംഗ് കമ്പനിയോട് വിശദീകരണം തേടി ഇന്ത്യ. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (ഡിജിസിഎ) വിശദീകരണം ആവശ്യപ്പെട്ടത്. കഴിഞ്ഞ ആറു മാസത്തിനിടെ ബോയിംഗ് 737ന്റെ രണ്ടു വിമാനങ്ങള്‍ തകര്‍ന്ന സാഹചര്യത്തിലാണ് ഡിജിസിഎ കമ്പനിയോട് വിവരങ്ങള്‍ തേടിയിരിക്കുന്നത്.
ഇന്ത്യയില്‍ സ്‌പൈസ് ജെറ്റും ജെറ്റ് എയര്‍വേസും ഇത്തരം വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha





















