Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

മിഷന്‍ 273 എളുപ്പത്തില്‍ വിജയിക്കാനാവില്ല ബിജെപിക്കും നരേന്ദ്രമോദിക്കും; അഞ്ച് വര്‍ഷത്തിനിടെ നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ എട്ട് ഇടത്ത് സീറ്റ് നഷ്ടപ്പെട്ടപ്പോള്‍ നിലനിര്‍ത്താനായത് രണ്ടെണ്ണം മാത്രം; അഞ്ചുവര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കുമ്പോള്‍ പോരാട്ടത്തിനിറങ്ങുന്നത് അജയ്യനായ മോദിയല്ല

11 MARCH 2019 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

2014 ല്‍ ഏവരെയും അമ്പരപ്പിച്ച വിജയവുമായി നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലേക്ക് നടന്നുകയറിയപ്പോള്‍ അദ്ദേഹത്തിന് രണ്ടാമൂഴം ലഭിക്കുമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടായിരുന്നില്ല. പക്ഷേ അഞ്ചുവര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കുമ്പോള്‍ അജയ്യനായ മോദിയല്ല പോരാട്ടത്തിനിറങ്ങുന്നത്. മിഷന്‍ 273 എളുപ്പത്തില്‍ വിജയിക്കാനാവില്ല ബിജെപിക്കും നരേന്ദ്രമോദിക്കും. 5 വര്‍ഷത്തിനിടെ നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ 8 ഇടത്ത് സീറ്റ് നഷ്ടപ്പെട്ടപ്പോള്‍ നിലനിര്‍ത്താനായത് രണ്ടെണ്ണം മാത്രം. ജയിച്ച രണ്ടിടത്ത് വോട്ടുവിഹിതം കുറയുകയും ചെയ്തു.

2014 ല്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ്, മിസോറാം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ 83 സീറ്റുകളില്‍ 63 എണ്ണവും എന്‍ഡിഎ സഖ്യം നേടി. എന്നാല്‍ 5 വര്‍ഷത്തിനിടെ കഥമാറി. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് ഹിന്ദി ഹൃദയഭൂമിയില്‍ പാര്‍ട്ടിയുടെ നില പരുങ്ങലിലെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. ഈ പ്രവണത ലോക്‌സഭയില്‍ തുടര്‍ന്നാല്‍ 2014ല്‍ 25 സീറ്റും നേടിയ രാജസ്ഥാനില്‍ പാര്‍ട്ടി പതിമൂന്നിലേക്ക് ചുരുങ്ങും. മധ്യപ്രദേശിലെ ഇരുപത്തിയേഴ് പതിനേഴാകും. ഛത്തിസ്ഗഡിലെ പതിനൊന്നില്‍ പത്തിലും ജയസാധ്യത കുറവ്. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞതവണ എണ്‍പതില്‍ എഴുപത്തിമൂന്ന് സീറ്റെന്ന മിന്നുന്നപ്രകടനം കാഴ്ചവയ്ക്കാനായി ബിജെപിക്ക്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇതാവര്‍ത്തിച്ചു. പക്ഷേ ലോക്‌സഭയില്‍ എസ്പി ബിഎസ്പി മഹാസഖ്യം രൂപപ്പെട്ടതോടെ 50 സീറ്റുകളെങ്കിലും ബിജെപിക്ക് നഷ്ടപ്പെടും. വടക്ക് നേരിടാനിടയുള്ള തിരിച്ചടികളെ മറികടക്കാന്‍ പാര്‍ട്ടി നോട്ടമിട്ടിരിക്കുന്നത് കിഴക്കാണ്. പശ്ചിമ ബംഗാള്‍, ബിഹാര്‍, ഒഡിഷ,ജാര്‍ഖണ്ഡ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലായി 143 സീറ്റുകള്‍. ഭൂരിഭാഗവും കഴിഞ്ഞതവണ പ്രാദേശിക പാര്‍ട്ടികള്‍ കരുത്തുതെളിയിച്ചവ. ഒഡിഷയില്‍ ഇക്കുറി ബിജെഡിയുടെ കോട്ട തകര്‍ക്കാന്‍ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷ. ബിജെപി 15 സീറ്റുകള്‍ വരെ നേടിയേകേകാം. ബിഹാറില്‍ 17 സീറ്റുകളില്‍ വീതം ബിജെപിയും ജെഡിയുവും ആറിടത്ത് എല്‍ഡെജിയുമാണ് മല്‍സരിക്കുക. സീറ്റില്‍ തര്‍ക്കിച്ച് മുന്നണിവിട്ട ഉപേന്ദ്രകുശ്വാഹയുടെ ആര്‍.എല്‍.എസ്.പി ഇക്കുറി യുപിഎയുടെ ഭാഗമാണ് . 2014ല്‍ 22 സീറ്റുകളാണ് ബിഹാറില്‍ ബിജെപി നേടിയത്. 2014നു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ചടുലമായ സഖ്യനീക്കങ്ങളിലൂടെ വടക്കുകിഴക്ക് കാലുറപ്പിക്കാന്‍ കഴിഞ്ഞു പാര്‍ട്ടിക്ക്. ആറ് സംസ്ഥാനങ്ങളിലും ഭരണത്തില്‍ പങ്കാളിത്തം നേടി. ആകെയുള്ള 25 ല്‍ 21 സീറ്റെങ്കിലും പിടിക്കണമെന്നാണ് അമിത് ഷായുടെ സ്വപ്നം. പക്ഷേ പൗരത്വബില്ലില്‍ ഘടകകക്ഷികള്‍ ഇടഞ്ഞത് തലവേദനയാണ്.

പശ്ചിമബംഗാളില്‍ പ്രഖ്യാപിത ശത്രുവായ മമത ബാനര്‍ജിയുടെ വെല്ലുവിളി നേരിടാന്‍ സര്‍വ അടവും പയറ്റുംപാര്‍ട്ടി. 34 സീറ്റാണ് തൃണമൂലിന് നിലവിലുള്ളത് . ബിെജപിക്ക് രണ്ടും. നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശതിരഞ്ഞെടുപ്പിലും മെല്ലെ പ്രകടനം മെച്ചപ്പെടുത്താന്‍ ബിജെപിക്കായി. ലോക്‌സഭയില്‍ രണ്ടക്കം എത്തണമെന്നാണ് കേന്ദ്രപാര്‍ട്ടിയുടെ നിര്‍ദേശം. മഹാരാഷ്ട്രയില്‍ 48ല്‍ 42 സീറ്റുകളാണ് കഴിഞ്ഞതവണ നേടിയത്. ഇക്കുറി എന്‍ഡിഎ 40 തിലെത്തില്ലെന്നാണ് പ്രവചനം. 131 സീറ്റുള്ള ദക്ഷിണേന്ത്യയില്‍ ആദ്യം താമര വിരിഞ്ഞ കര്‍ണാടകയിലാണ് പ്രതീക്ഷ. ഇത്തവണ 28ല്‍ ഉറപ്പിക്കാനാവുന്നത് പത്തു സീറ്റുകള്‍ മാത്രം. തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ സഖ്യം മൂലം മൂന്നുമുതല്‍ നാലു സീറ്റുവരെ ലഭിച്ചേക്കാം. തനിച്ച് മല്‍സരിക്കുന്ന ആന്ധ്ര, തെലങ്കാന, കേരളം എന്നിവിടങ്ങളില്‍ ഒരു സീറ്റെങ്കിലും ജയിച്ചാല്‍ അത് ബോണസാണ്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (17 minutes ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (30 minutes ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (40 minutes ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (51 minutes ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 hour ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (1 hour ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (1 hour ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (1 hour ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (2 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (9 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (11 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (11 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (11 hours ago)

Malayali Vartha Recommends