രാഹുലിനെന്താ മസൂദ് അസറിനോട് ഇത്ര സ്‌നേഹം; പുല്‍വാമ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ജയ്‌ഷെ മുഹമ്മദ് സംഘടന തലവന്‍ മസൂദ് അസറിനെ ബഹുമാനത്തോടെ അഭിസംബോധന ചെയ്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

പുല്‍വാമ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ജയ്‌ഷെ മുഹമ്മദ് സംഘടന തലവന്‍ മസൂദ് അസറിനെ ബഹുമാനത്തോടെ അഭിസംബോധന ചെയ്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി . ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി മസൂദ് അസര്‍ജി എന്ന് സംബോധന ചെയ്തത്. പുല്‍വാമയിലുണ്ടായ ബോംബ് സ്‌ഫോടനത്തില് 4045 സിആര്പിഎഫ് ജവാന്മാര് രക്തസാക്ഷികളായി. ആരാണ് ജവാന്മാരുടെ ബസില് ബോംബ് ആക്രമണം നടത്തിയത്? ജയ്ഷെ മുഹമ്മദ്. നിങ്ങള്‍ മസൂദ് അസറിനെ ഓര്മിക്കുന്നുണ്ടാകും. 56 ഇഞ്ചുകാരുടെ മുന്കാല സര്ക്കാരിന്റെ കാലത്ത് ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മസൂദ് അസര്‍ജിയുമായി വിമാനത്തിലെത്തിയത്. എന്നിട്ട് പാകിസ്ഥാന് കൈമാറി ' ഇതായിരുന്നു രാഹുലിന്റെ പ്രസംഗം.
1999 ല്‍ ഭീകരര്‍ തട്ടിയെടുത്ത വിമാനത്തിലെ യാത്രക്കാര്‍ക്ക് പകരമായി മസൂദ് അസറിനെ വിട്ടയക്കേണ്ടി വന്നതായിരുന്നു രാഹുല്‍ സൂചിപ്പിച്ചത് . എന്നാല്‍ മസൂദ് അസറിനെ ബഹുമാനത്തോടെ സംബോധന ചെയ്തതിനെതിരെ കടുത്ത പ്രതിഷേധങ്ങളാണ് ഉയരുന്നത്. രാഹുല്‍ ഗാന്ധിയ്ക്കും പാകിസ്ഥാനുമിടയില്‍ പൊതുവായുള്ളത് എന്താണെന്നായിരുന്നു സ്മൃതി ഇറാനിയുടെ ട്വീറ്റ്. തീവ്രവാദികളോടുള്ള അവരുടെ സ്‌നേഹം. ഭീകരവാദി നേതാവായ മസൂദ് അസറിനോടുള്ള രാഹുല്‍ ഗാന്ധിയുടെ സ്‌നേഹം നോക്കൂ.' സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. പുല്‌വാമയിലുണ്ടായ ബോംബ് സ്‌ഫോടനത്തില് 4045 സിആര്പിഎഫ് ജവാന്മാര് രക്തസാക്ഷികളായി. ആരാണ് ജവാന്മാരുടെ ബസില് ബോംബ് ആക്രമണം നടത്തിയത്? ജയ്ഷെ മുഹമ്മദ്. നിങ്ങളമസൂദ് അസറിനെ ഓര്മിക്കുന്നുണ്ടാകും. 56 ഇഞ്ചുകാരുടെ മുന്കാല സര്ക്കാരിന്റെ കാലത്ത് ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല് ഒരു വിമാനത്തില് 'മസൂദ് അസര്ജിയുമായി എത്തി, അദ്ദേഹത്തെ പാകിസ്താന് കൈമാറി എന്നായിരുന്നു രാഹുല് ഗാന്ധിയുടെ പ്രസംഗത്തിലെ വിവാദ പരാമര്ശം. 1999ല് വാജപേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ജയിലില് കഴിഞ്ഞിരുന്ന മസൂദ് അസറിനെ വിട്ടയയ്‌ക്കേണ്ടിവന്ന സാഹചര്യത്തെ പരാമര്ശിച്ചുകൊണ്ടായിരുന്നു രാഹുല് ഗാന്ധിയുടെ പ്രസംഗം. തട്ടിയെടുത്ത വിമാനത്തിന് പകരമായി മസൂദ് അസറിനെ വിട്ടയയ്ക്കണമെന്ന ഭീകരരുടെ ആവശ്യം അംഗീകരിച്ചായിരുന്നു അന്ന്‌മോചനം നടന്നത്. രാഹുല് ഗാന്ധിയുടെ പ്രസംഗത്തിനു പിന്നാലെ അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്ശനവുമായി ബിജെപി രംഗത്തെത്തി.
രാഹുൽ ഗാന്ധിയുടെ പരാമർശത്തെ ബിജെപി മനഃപൂർവം വളച്ചൊടിക്കുകയാണെന്ന് കോൺഗ്രസ്സ് ഔദ്യോഗിക വക്താവ് രണ്ദീപ് സിങ് സുർജേവാല ആരോപിച്ചു. മസൂദ് അസറിനെ മോചിപ്പിക്കാനായി കൊണ്ടുപോകുമ്പോൾ അദ്ദേഹത്തിനൊപ്പം വിമാനത്തില് അജിത് ഡോവൽ ഉണ്ടായിരുന്നോ എന്ന കാര്യം ബിജെപി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha





















