Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കല്ല്യാണം കഴിഞ്ഞ് 13 വര്‍ഷത്തിനിടെ ഒരു തവണ പോലും ഭാര്യയെ പുറത്തേക്ക് കൊണ്ടു പോയിട്ടില്ല... പെട്ടെന്ന് ഒരു ദിവസം എല്ലാവരെയും കൊണ്ട് പുറത്തേക്ക് പോകാമെന്ന് പറഞ്ഞപ്പോള്‍ തന്നെ എല്ലാവര്‍ക്കും ഇത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു... ആ സന്തോഷത്തിന് അധിക ആയുസ്സ് ഉണ്ടായിരുന്നില്ല;ഒടുവിൽ കാണേണ്ടിവന്നത് ആരെന്നുപോലും തിരിച്ചറിയാനാകത്ത കത്തിക്കരിഞ്ഞ ശരീരങ്ങൾ... കാറിനു തീപിടിച്ച്‌ അമ്മയും കുഞ്ഞുങ്ങളും മരിച്ച സംഭവത്തിൽ ഭര്‍ത്താവ് കൊന്നതെന്ന ആരോപണവുമായി ബന്ധുക്കള്‍

12 MARCH 2019 11:13 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് 35കാരിയായ യുവതിയും രണ്ട് പെണ്‍മക്കളും വെന്തുമരിച്ചത്. ഡല്‍ഹിയില്‍ അക്ഷര്‍ധാം മേല്‍പാലത്തില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. കാര്‍ ഓടിച്ചിരുന്ന ഭര്‍ത്താവും ഒരു മകളും രക്ഷപ്പെട്ടു. അഞ്ജന മിശ്ര (34), മക്കളായ രിഥി (2), നിക്കി (5) എന്നിവരാണ് മരിച്ചത്. കാറില്‍ തീപടര്‍ന്നയുടന്‍ ഭര്‍ത്താവ് ഉപേന്ദര്‍ മിശ്ര മുന്‍സീറ്റിലുണ്ടായിരുന്ന മകളെയും കൊണ്ട് പുറത്തുചാടി. ബാക്കിയുള്ളവരെ രക്ഷിക്കാന്‍ ഉപേന്ദര്‍ ശ്രമിച്ചെങ്കിലും പെട്ടെന്നു തീ പടരുകയായിരുന്നു. പിന്‍സീറ്റില്‍ ഇരുന്ന മൂന്നു പേരുടെയും ശരീരം തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞുപോയി. അതേസമയം ഡല്‍ഹിയില്‍ കാറിന് തീപിടിച്ച്‌ അമ്മയും കുഞ്ഞുങ്ങളും ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവിനെതിരെ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങി വരുമ്ബോളായിരുന്നു അപകടം സംഭവിച്ചത്.കൊല്ലപ്പെട്ട അഞ്ജനയുടെ ഭര്‍ത്താവ് ഉപേന്ദര്‍ കല്ല്യാണം കഴിഞ്ഞ് 13 വര്‍ഷത്തിനിടെ ഒരു തവണ പോലും ഭാര്യയെ പുറത്തേക്ക് കൊണ്ടു പോയിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പെട്ടെന്ന് ഒരു ദിവസം എല്ലാവരെയും കൊണ്ട് പുറത്തേക്ക് പോകുന്നുവെന്ന് ഇയാള്‍ പറഞ്ഞപ്പോള്‍ തന്നെ എല്ലാവര്‍ക്കും ഇത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ആദ്യ മകള്‍ പിറന്നത് മുതല്‍ ഇയാള്‍ ഭാര്യയെ പീഡിപ്പിക്കാന്‍ തുടങ്ങിയിരുന്നു.

മകളെയല്ല മകനെയാണ് വേണ്ടതെന്ന് പറഞ്ഞാണ് ഇയാള്‍ ഉപദ്രവിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു. അതുകൊണ്ട് തന്നെ ഇപ്പോള്‍ സംഭവിച്ചത് അപകടമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ കൊലപാതകമാണെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തണമെന്നും അഞ്ജനയ്ക്ക് നീതി ലഭ്യമാക്കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. അതേ സമയം തനിക്കെതിരെ വന്ന ആരോപണങ്ങളെ ഉപേന്ദര്‍ നിഷേധിച്ചു. ഭാര്യയെയും മക്കളെയും താന്‍ കൊല്ലേണ്ട ആവശ്യം എന്താണെന്നാണ് ഇയാള്‍ ചോദിക്കുന്നത്.

അപകടമാണ് നടന്നത്. അവരെ രക്ഷിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചെന്നും ഇതിനിടയില്‍ തനിക്ക് പരിക്ക് പറ്റിയെന്നും ഇയാള്‍ പറഞ്ഞു. തന്റെ ഭാര്യയും മക്കളും കാറിനുള്ളില്‍ ജീവനോടെ കത്തിയമര്‍ന്നപ്പോള്‍ തനിക്കൊന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും ഉപേന്ദര്‍ വ്യക്തമാക്കി. അതേ സമയം സംഭവത്തെ കുറിച്ച്‌ ഏതെങ്കിലും തരത്തിലുള്ള വിശദീകരണം നല്‍കാന്‍ പോലീസ് തയ്യാറായിട്ടില്ല. അന്വേഷണം നടന്നു വരികയാണെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കുമെന്നാണ് ഡിസിപി ജസ്മീതി സിംഗ് പ്രതികരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (15 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (24 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (29 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

Malayali Vartha Recommends