വിവാദ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്... എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിന്മേലാണ് കോടതിയുടെ നടപടി
വിവാദ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്. ഈ മാസം 25ന് നിരവ് മോദിയെ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിന്മേലാണ് കോടതിയുടെ നടപടി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,578 കോടി രൂപയുടെ തട്ടിപ്പു നടത്തിയ ശേഷം രാജ്യംവിട്ട നീരവ് മോദി ലണ്ടനില്‍ സ്വതന്ത്രമായി സഞ്ചരിക്കുന്ന വിവരം ടെലഗ്രാഫ് പത്രം ചിത്രങ്ങള്‍ സഹിതം പുറത്തുവിട്ടിരുന്നു. ടെലഗ്രാഫ് ദിനപത്രത്തിന്റെ ലേഖകര്‍ നീരവ് മോദിയെ കണ്ടപ്പോള്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം 'നോ കമന്റ്സ്' എന്ന് മാത്രമായിരുന്നു മറുപടി. നീരവ് ബ്രിട്ടനിലുണ്ടെന്നു തെളിഞ്ഞതോടെ ഇന്ത്യ നീക്കങ്ങള്‍ ശക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇന്ത്യ വിട്ട നീരവ് മോദിയെ വിട്ടുകിട്ടാന്‍ ഇന്റര്‍പോള്‍ നോട്ടീസ് നിലവിലുണ്ട്. 2018 ഓഗസ്റ്റിലാണ് നീരവ് മോദിയെ വിട്ടുനല്‍കണമെന്ന് ഇന്ത്യ യുകെയോട് ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്നു വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയില്‍ വിചാരണ തുടങ്ങി. കോടതിക്ക് നീരവിനെ കൈമാറാന്‍ അനുവദിച്ചുകൊണ്ട് വിധി പുറപ്പെടുവിക്കാനാകും നീരവിനെ അറസ്റ്റ് ചെയ്താല്‍ ഇന്ത്യയ്ക്കു വിട്ടുകിട്ടുന്നതിനായുള്ള വിചാരണയ്ക്ക് സിബിഐ, എന്‍ഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ പ്രത്യേക സംഘത്തെ ലണ്ടനിലേക്ക് അയയ്ക്കുന്നുണ്ട്.സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിട്ട രത്ന വ്യവസായി നീരവ് മോദിക്കെതിരെ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. മാര്‍ച്ച് 25 ന് കോടതിയില്‍ ഹാജരാകാനാണ് കോടതിയുടെ നിര്‍ദ്ദേശം.
നീരവ് മോദിയെ ഇന്ത്യക്ക് കൈമാറണമെന്ന എന്‍ഫോഴ്സ്മെന്റ് ആവശ്യത്തെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.വിചാരണ പൂര്‍ത്തിയായാല്‍ നീരവ് മോദിയെ കൈമാറുന്നത് സംബന്ധിച്ച് കോടതി തീരുമാനമെടുക്കും.
സാമ്പത്തിക കുറ്റകൃത്യത്തെ തുടര്‍ന്ന് രാജ്യം വിട്ട നീരവ് മോദിയുടെ കടല്‍ത്തീരത്തെ ബംഗ്ലാവ് പൊളിച്ചു നീക്കിയിരുന്നു. ഡൈനമൈറ്റ് സ്റ്റിക്കുകള്‍ ഉപയോഗിച്ച് നിയന്ത്രിത സ്ഫോടനം നടത്തിയാണ് ബംഗ്ലാവ് പൊളിച്ചു നീക്കിയത്. 30,000 ചതുരശ്ര അടിയുള്ള ബംഗ്ലാവ് നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു.
വിദേശത്തും നാട്ടിലുമായി 1726 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ നേരത്തെ കണ്ടു കെട്ടിയിരുന്നു. ഇതിനു പുറമെ നീരവ് മോദി ഗ്രൂപ്പിന്റെ 490 കോടി രൂപ വിലമതിക്കുന്ന സ്വര്ണ്ണവജ്രാഭരണങ്ങളും മറ്റ് വിലയേറിയ വസ്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha