Widgets Magazine
20
Jul / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിന്‍ ഓടിച്ചു കൊണ്ടാണ് ലോക്കോ പൈലറ്റുമാര്‍ ആഹാരം കഴിക്കുന്നത്; വഴിയില്‍ മലമൂത്ര ശങ്ക തോന്നും എന്ന് പേടിച്ച്‌ ആഹാരം വളരെ കുറച്ച്‌ മാത്രമേ കഴിക്കൂ ... ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് ട്രാക്കില്‍ മൂത്രം ഒഴിക്കുന്ന വീഡിയോ ആഘോഷിക്കുന്നവരും, ആനന്ദം കൊള്ളുന്നവരും ഒന്ന് മനസ്സിലാക്കുക ലോക്കോ പൈലറ്റും മനുഷ്യരാണ് ...


വിവാഹ ശേഷം പേളിയും ശ്രീനിഷും വീണ്ടും ആ ഗാനവുമായി എത്തി; ഇത്തവണ സ്നേഹത്തിന്റെ ഇഴയടുപ്പം കൂടുതല്‍ ദൃഢമാക്കി താരദമ്പതികൾ


ദാമോദരനും വേണ്ട നമ്ബൂതിരിയും വേണ്ട; ഒരു മതത്തെയും പേടിയില്ല; നടക്കാനും ഇരിക്കാനും കഴിയാത്ത ആളാണ് ഞാന്‍.. പക്ഷേ, മനസൊരിക്കലും തളര്‍ന്നിട്ടില്ല; തുറന്നടിച്ച് കൈതപ്രം


അരുണ്‍ ചേട്ടന് ഇത് വൈകിയെത്തിയ അംഗീകാരം... തുറന്നുപറച്ചിലുമായി നൂറിൻ ഷെരിഫ്


തകർത്ത് പാടി കുഞ്ചാക്കോ!! വിമർശിച്ച് ജോജു; കാവ്യ വിമര്‍ശകന്റെ തപിക്കുന്ന കര്‍ഷക ഹൃദയം കാണാതെ പോകരുതെന്ന് കുഞ്ചാക്കോ ബോബന്‍

പാകിസ്ഥാന്റെ ഭൂപടം മോദി മാറ്റിവരയ്ക്കും ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരവസരം കൂടി അലഭിച്ചാല്‍ പാക്കിസ്ഥാന്റെ ഭൂപടം അദ്ദേഹം മാറ്റി വരയ്ക്കുമെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ

19 MARCH 2019 02:44 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരവസരം കൂടി അലഭിച്ചാല്‍ പാക്കിസ്ഥാന്റെ ഭൂപടം അദ്ദേഹം മാറ്റി വരയ്ക്കുമെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ. 'അടുത്ത അഞ്ച് വര്‍ഷം കൊണ്ട് അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ വിധി തന്നെ മാറ്റി എഴുതും. ഇന്ത്യയുടെ ഭൂപടം മാത്രമല്ല, പാകിസ്ഥാന്റെ ഭൂപടവും അദ്ദേഹം മാറ്റിയെഴുതും, സിംഹത്തിന് തുല്യനായ നമ്മുടെ പ്രധാനമന്ത്രി കരുത്തനായി തന്നെ നിലനില്‍ക്കുകയാണ്. ' ശര്‍മ്മ പറഞ്ഞു. അതെ സമയം കോണ്‍ഗ്രസിനെയും നെഹ്‌റു കുടുംബത്തെയും അദ്ദേഹം വിമര്‍ശിച്ചു.

' നെഹ്‌റു കുടുംബം ഈ രാജ്യത്തിന് വേണ്ടി ഒന്നുംതന്നെ ചെയ്തിട്ടില്ല. തനിക്ക് പ്രധാനമന്ത്രിയാകണമെന്നാണ് 'പപ്പു' പറയുന്നത്. അഖിലേഷ് യാദവിനും, മായാവതിക്കും ശേഷം 'പപ്പു' വന്നിരിക്കുകയാണ്, കൂടെ പപ്പുവിന്റെ പപ്പി'യും രംഗപ്രവേശം ചെയ്തിട്ടുണ്ട്. ഇതിന് മുന്‍പ് അവര്‍ ഇന്ത്യയുടെ പുത്രിയല്ലായിരുന്നോ? അവര്‍ കോണ്‍ഗ്രസിന്റെ പുത്രി അല്ലായിരുന്നോ? അവര്‍ സോണിയാ ഗാന്ധിയുടെ പുത്രി അല്ലായിരുന്നോ? പുതിയതായി എന്താണ് അവര്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ പോകുന്നത്?' മഹേഷ് ശര്‍മ്മ ചോദിച്ചു.

ഓരോ ഇലക്ഷനും പ്രിയങ്കയെ ഇറക്കുന്നതിനെയും മഹേഷ് ശര്‍മ്മ പരിഹസിച്ചു. ഇലക്ഷന്‍ വരുമ്‌ബോള്‍ പല നേതാക്കളെയും കാണും, ഇലക്ഷന്‍ കഴിയുമ്‌ബോള്‍ ഇവരെ കാണാനും സാധിക്കില്ലെന്നും ശര്‍മ്മ പറഞ്ഞു.

പാകിസ്ഥാന്‍ തുടങ്ങിവെച്ച ആക്രമണത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. തിരിച്ചടിക്കാന്‍ ഒരാഴ്ച എടുത്തത് പോലും നീണ്ട കാലവധിയാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

പാകിസ്ഥാനിലെ അബോട്ടാബാദില്‍ കടന്നുകയറിയാണ് യുഎസ് ഒസാമ ബിന്‍ലാദനെ പിടികൂടി കൊല്ലുന്നത്. യുഎസിന് അങ്ങനെ ചെയ്യമെങ്കില്‍ ഇന്ത്യയ്ക്കും ചെയ്യാം എന്നാണ് അരുണ്‍ജയ്റ്റ്‌ലിയുടെ മറുപടി. അമേരിക്കയ്ക്ക് പാകിസ്ഥാനിലെത്തി ഒസാമയെ കൊല്ലാമെങ്കിലും ഇതുപോലെയുളളതും സംഭവിക്കാം എന്നും അരുണ്‍ജയ്റ്റ്‌ലി പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളെ അഭിമുഖീകരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, രവിശങ്കര്‍ പ്രസാദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.14–ാം തീയതി പുല്‍വാമയില്‍ പാകിസ്താന്‍ നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്.

ഇതിനിടെ, പാകിസ്ഥാന്‍ വ്യോമസേന അതിര്‍ത്തി കടന്നതായി കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു!. സൈനിക കേന്ദ്രങ്ങളെ ലക്ഷമാക്കിയുളള നീക്കം വിഫലമാക്കിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യ ഭീകരരെ ആക്രമിച്ചതിനുള്ള പ്രതികാരമാണ് പാകിസ്ഥാന്റെ നടപടി. ഒരു പാക് പോര്‍ വിമാനം ഇന്ത്യ വെടിവച്ചിട്ടു. വിമാനം വീണത് പാക് ഭൂപ്രദേശത്തെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പാകിസ്ഥാന്‍ ആക്രമണത്തില്‍ ഒരു വിമാനം തകര്‍ന്നെന്നും പൈലറ്റിനെ കാണാനില്ലെന്നും വിദേശകാര്യവക്താവ് രവിഷ് കുമാര്‍ വ്യക്തമാക്കി. പൈലറ്റിനെ തടവിലാക്കിയെന്ന പാകിസ്ഥാന്റെ വാദം പരിശോധിക്കുന്നു. മിഗ് 21 ബൈസണ്‍ വിമാനമാണ് കാണാതായത്.

ഭീകരതയെക്കുറിച്ച് ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ അന്വേഷണത്തോട് സഹകരിക്കും. സൈനികനടപടികള്‍ പരിധിവിട്ടാല്‍ ആരുടേയും നിയന്ത്രണത്തില്‍ നില്‍ക്കില്ല. രണ്ട് ഇന്ത്യന്‍ പൈലറ്റുമാര്‍ പാകിസ്ഥാന്റെ കസ്റ്റഡിയിലുണ്ടെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചു.

പാകിസ്ഥാനുമായുള്ള പ്രശ്‌നം കൂടുതല്‍ വഷളാക്കാനില്ലെന്ന് ഇന്ത്യ. ജയ്‌ഷെ മുഹമ്മദ് ക്യാംപില്‍ നടത്തിയ വ്യോമാക്രമണം സൈനികനടപടിയായിരുന്നില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവര്‍ത്തിച്ചു. ഭീകരര്‍ക്കെതിരെ പാകിസ്ഥാന്‍ നടപടിയെടുക്കില്ലെന്ന് ഉറപ്പായതുകൊണ്ടാണ് വ്യോമാക്രമണം നടത്തേണ്ടിവന്നത്. ഇത് പാക് സൈന്യത്തിനോ ജനങ്ങള്‍ക്കോ എതിരായ നടപടി ആയിരുന്നില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം സുഷമ സ്വരാജ് പറഞ്ഞു. ജയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മൗലാന മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തിന് തടസം നില്‍ക്കരുതെന്ന് വാങ് യിയുമായുള്ള ചര്‍ച്ചയില്‍ സുഷമ സ്വരാജ് അഭ്യര്‍ഥിച്ചു.

ഇന്ത്യയും പാകിസ്ഥാനും കൂടുതല്‍ സൈനികനടപടികളിലേക്ക് പോകരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനേയും പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയേയും ഫോണില്‍ വിളിച്ചാണ് യുഎസ് വിദേശകാര്യസെക്രട്ടറി മൈക്ക് പോംപെയോ ഇക്കാര്യം പറഞ്ഞത്. പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരെ ഫലപ്രദമായ നടപടി വേണമെന്ന് പോംപെയോ ഖുറേഷിയോട് ആവശ്യപ്പെട്ടു. മേഖലയില്‍ ശാന്തിയും സ്ഥിരതയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും യുഎസ് വിദേശകാര്യസെക്രട്ടറി ഓര്‍മിപ്പിച്ചു. ഭീകരവിരുദ്ധപോരാട്ടത്തില്‍ ഇന്ത്യയ്ക്കുള്ള പിന്തുണ സുഷമ സ്വരാജുമായുള്ള സംഭാഷണത്തില്‍ പോംപെയോ ആവര്‍ത്തിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴ കനക്കുന്നു ; പെരിങ്ങല്‍ കുത്ത് ഡാമിന്റെ നാലുഷട്ടറുകൾ തുറന്നു..  (6 minutes ago)

ഇറാന്റെ പിടിയില്‍ 18 ഇന്ത്യാക്കാര്‍; മുന്നറിയിപ്പുമായി മോദിയും അമിത്ഷായും  (33 minutes ago)

കൗമാരക്കാരനായ മകന് മൊബൈല്‍ ഫോണ്‍ കളിക്കാന്‍ നല്‍കി; പുറത്തായത് പിതാവിൻറെ കളികൾ; ദമ്പതികൾ വിവാഹ മോചനത്തിനായി കോടതിയിൽ  (35 minutes ago)

ഇന്ത്യയിലെ ഏറ്റവും ആരാധ്യനായ നേതാവെന്ന ബഹുമതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

പ്രണയിനിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു  (1 hour ago)

നഗരസഭയിലെ കള്ളിയായ സിപിഎം കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത ഒറ്റപ്പാലം എസ്.ഐയെ പിണറായി സര്‍ക്കാര്‍ സ്ഥലംമാറ്റി  (1 hour ago)

പ്രിയങ്കയുടെ ചങ്കുറപ്പിനു മുന്നിൽ പത്തിതാഴ്‌ത്തി യോഗി സർക്കാർ; ഉത്തർപ്രദേശിലെ സോന്‍ഭദ്ര കൂട്ടക്കൊലയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരില്‍ കണ്ടതിന് പിന്നാലെ പ്രിയങ്ക ഗാന്ധി പ്രതിഷേധം അവസാനിപ്പിച്ച് തി  (1 hour ago)

കുമ്പള കൊടിയമ്മയിൽ കനത്ത മഴയില്‍ റോഡ് ഭൂമിയിലേക്ക് താഴ്ന്ന് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു  (1 hour ago)

യൂണിവേഴ്‌സിറ്റി കോളജിലെ അക്രമസംഭവങ്ങള്‍ക്കും പരീക്ഷാക്രമക്കേടിനും എതിരെ കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും നടത്തിവരുന്ന സമരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലീഫ്ഹൗസിലേക്ക് വ്യാപിപ്പിച്ചു  (1 hour ago)

ദില്ലിയുടെ മരുമകൾ യാത്രയായി ; രാഷ്ട്രീയത്തിൽ നേട്ടമായത് ഗാന്ധികുടുംബവുമായുള്ള അടുപ്പം; അവസാന കാലം വരെ രാഷ്ട്രീയത്തിൽ സജീവം; തുടർച്ചയായി 15 വർഷം ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന്റെ പതനത്തിനു  (1 hour ago)

സുഗന്ധം പരത്താൻ നോക്കിയതാ പണി പിന്നാലെ വന്നു; ചാനൽ അവതാരികയ്ക്ക് പറ്റിയ മണമുള്ള മണ്ടത്തരം  (2 hours ago)

ആലത്തൂര്‍ എം.പി രമ്യാ ഹരിദാസിന് വാഹനം വാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് പിരിവ് നടത്തുന്നത് അഴിമതി നടത്താനുള്ള പുതിയ ഉപാധിയാണെന്ന് ആക്ഷേപം  (2 hours ago)

ഭാര്യയുടെ ആത്മഹത്യ താങ്ങാനായില്ല... മനംനൊന്ത് ഭർത്താവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി  (2 hours ago)

കോൺഗ്രസിന്റെ ഡൽഹിയിലെ മുഖം ഷീലാ ദീക്ഷിത് വിടവാങ്ങി ; ഡൽഹി മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായിരുന്ന ഷീലാ ദീക്ഷിത് അന്തരിച്ചു; ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചിക  (2 hours ago)

മൂന്ന് ദിവസമായി അങ്കമാലി അതിരൂപതയിലെ വൈദികര്‍ ബിഷപ്സ് ഹൗസില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു  (2 hours ago)

Malayali Vartha Recommends