പ്രിയങ്കയെ കാശിയില്‍ തടയുമോ; പ്രിയങ്ക ക്രിസ്ത്യാനിയാണെന്നും കാശി ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കരുതെന്ന ആവശ്യവുമായി അഭിഭാഷകര്‍ രംഗത്തെത്തിയതോടെ പ്രിയങ്കയ്ക്ക് കാശിയില്‍ കയറാമനാകുമോ എന്ന ചോദ്യം ഉയരുന്നു
പ്രിയങ്ക ക്രിസ്ത്യാനിയാണെന്നും കാശി ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കരുതെന്ന ആവശ്യവുമായി അഭിഭാഷകര്‍ രംഗത്തെത്തിയതോടെ പ്രിയങ്കയ്ക്ക് കാശിയില്‍ കയറാമനാകുമോ എന്ന ചോദ്യം ഉയരുകയാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഗംഗാ യാത്ര ഇന്നും തുടരുന്നതിനിടെയാണ് പുതിയ വിവാം. വിന്ധ്യാചല്‍ ക്ഷേത്ര ദര്‍ശനത്തോടെയാണ് രണ്ടാം ദിവസത്തെ യാത്ര തുടങ്ങുന്നത്. നദിക്കരയില്‍ വിവിധയിടങ്ങളില്‍ സ്വീകരണമൊരുക്കിയിട്ടുണ്ട്. പ്രസംഗങ്ങളെക്കാള്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് കേള്‍ക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അതിനായാണ് ഈ യാത്രയെന്നും ആദ്യ ദിനം അവര്‍ പറഞ്ഞു.
കേന്ദ്രത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വരേണ്ടത് രാജ്യത്തെ സാധാരണക്കാരുടെ ആവശ്യമാണെന്ന് പ്രിയങ്ക അഭിപ്രായപ്പെട്ടു. അതേ സമയം പ്രിയങ്ക ക്രിസ്ത്യാനിയാണെന്നും വരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ അവരെ പ്രവേശിപ്പിക്കരുതെന്നുമാവശ്യപ്പെട്ട് ഒരു കൂട്ടം അഭിഭാഷകര്‍ ജില്ലാ മജിസ്ട്രേട്ടിനെ സമീപിച്ചു.
https://www.facebook.com/Malayalivartha