മിനിറ്റുകൾക്കുള്ളിൽ അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് ലക്ഷങ്ങൾ... റിയാലിറ്റി ഷോ താരത്തെ കബളിപ്പിച്ച് പണം തട്ടിയ യുവാവ് പിടിയില്‍
ഈ അടുത്ത കാലത്തായി റിയാലിറ്റി ഷോ താരം അവന്തി പട്ടേലിന് ഒരു ഡെബിറ്റ് കാര്‍ഡ് ലഭിച്ചിരുന്നു. ഇതിനുശേഷം ഒരു ദിവസം പട്ടേലിന് ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞ് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. പങ്കജ് ശര്‍മ എന്ന് സ്വയം പരിചയപ്പെടുത്തിയ ആള് കാര്‍ഡ് നമ്ബര്‍ പറഞ്ഞശേഷം അത് ആക്ടിവേറ്റ് ചെയ്യാന്‍ ഒ.ടി.പി നമ്ബര്‍ പറഞ്ഞുതരണമെന്ന് ആവശ്യപ്പെട്ടു.
പട്ടേല്‍ ഒ.ടി.പി. നമ്ബര്‍ പറഞ്ഞുകൊടുക്കേണ്ട താമസം അക്കൗണ്ടില്‍ നിന്ന് മൂന്ന് തവണയായി അമ്ബതിനായിരം രൂപ വീതം പിന്‍വലിക്കപ്പെട്ടു. ഈ പണം ഉടനെ അക്കൗണ്ടിലേയ്ക്ക് തിരികെയെത്തുമെന്നും അതിനായി മറ്റൊരു അക്കൗണ്ടിന്റെ വിവരങ്ങള്‍ കൂടി നല്‍കണമെന്നും ഫോണ്‍ ചെയ്ത ആള് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് പട്ടേല്‍ സഹോദരിയുടെ അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയത്. ഇതില്‍ നിന്നും ഉടനെ അമ്ബതിനായിരം രൂപയും ഇരുപത്തി അയ്യായിരം രൂപയും പിന്‍വലിക്കപ്പെട്ടു. ഈ പണം തിരികെ എത്താതായതോടെയാണ് പട്ടേല്‍ പോലീസില്‍ പരാതി നല്‍കിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് സ്വദേശിയായ രാജ്കുമാര് മണ്ഡല് എന്ന ഇരുപത്തിരണ്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha