ഇന്ത്യയുടെ ഭാവി സുരക്ഷിതമാണ്; പുല്‍വാമയിലെ ജവാന്മാരുടെ രക്തസാക്ഷിത്വം ഒരിക്കലും മറക്കില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍

പുല്‍വാമയിലെ ജവാന്മാരുടെ രക്തസാക്ഷിത്വം ഒരിക്കലും മറക്കില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഭീകരാക്രമണങ്ങളോടു കാര്യക്ഷമമായി പ്രതികരിക്കാന്‍ നിലവിലെ രാഷ്ട്രീയ നേതൃത്വത്തിനു ശേഷിയുണ്ടെന്നും ഇന്ത്യയുടെ ഭാവി സുരക്ഷിതമാണെന്നും ഡോവല്‍ പറഞ്ഞു.
പുല്‍വാമയില്‍ രാജ്യത്തിനു വേണ്ടി ജീവന് വെടിഞ്ഞ 40 സിആര്‍പിഎഫ് ജവാന്മാര്ക്ക് ആദരാജ്ഞലി അര്‍പ്പിക്കുന്നു. രാജ്യം അവരെ ഒരിക്കലും മറക്കില്ല. ഇന്ത്യയുടെ ഭാവി സുരക്ഷിതമാണ്. സുരക്ഷാ സേനയെ അയയ്ക്കുന്നതു സംബന്ധിച്ചു ചര്‍ച്ച ചെയ്യുന്പോള്‍ എല്ലായ്പ്പോഴും തെരഞ്ഞെടുക്കുന്നത് സിആര്‍പിഎഫിനെയാണ്. ഇത് പൂര്‍ണമായും വിശ്വസിക്കാന്‍ കഴിയുന്ന സേയാണ്. ഈ വിശ്വാസ്യത വര്‍ഷങ്ങളുടെ പരിശ്രമത്തിലൂടെ കൈവരിച്ചതാണ്- ഗുരുഗ്രാമില്‍ സിആര്‍പിഎഫ് ചടങ്ങില്‍ സംസാരിക്കവെ ഡോവല്‍ പറഞ്ഞു.ഭീകരാക്രമണങ്ങളെ നേരിടാന്‍ ഇന്ത്യക്കു കരുത്തുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ രാജ്യം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും ഡോവല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha





















