പെരിങ്ങനാട് തൃച്ചേന്ദമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കെട്ടുരുപ്പടിയുടെ ചക്രം ശരീരത്തിൽ കയറി അംഗപരിമിതനായ യുവാവ് മരിച്ചു

പെരിങ്ങനാട് തൃച്ചേന്ദമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കെട്ടുരുപ്പടിയുടെ ചക്രം ശരീരത്തിൽ കയറി അംഗപരിമിതനായ യുവാവിന് ദാരുണാന്ത്യം. ചെന്നീർക്കര ഊന്നുകൽ സ്വദേശി സജി ബാബു (39) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അപകടം.
ഉത്സവ ആഘോഷങ്ങളുടെ ഭാഗമായുള്ള കെട്ടുരുപ്പടി നീക്കുന്നതിനിടെ സജിയുടെ ശരീരത്തിലൂടെ ചക്രം കയറിയിറങ്ങുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എം ഡി ബാബുവിൻ്റെയും പൊന്നമ്മയുടേയും മകനാണ്.ഒരു സഹോദരനുണ്ട്.
"
https://www.facebook.com/Malayalivartha

























