ഭൂകമ്പ മാപിനിയിൽ 5.4 രേഖപ്പെടുത്തിയ ഭൂചലനം കൊൽക്കത്തയിൽ; ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല

കൊൽക്കത്തയിൽ ഭൂചലനം. ഭൂകമ്പ മാപിനിയിൽ 5.4 രേഖപ്പെടുത്തി. നഗരത്തിലും സമീപപ്രദേശങ്ങളിലും ഭൂചനലമുണ്ടായതിനെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി. കെട്ടിടങ്ങളിൽനിന്ന് പുറത്തേക്കോടുന്ന സാഹചര്യമുണ്ടായി . ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ചലനത്തിന്റെ പ്രഭവകേന്ദ്രം ബംഗ്ലദേശാണെന്നാണ് സൂചന.
നഗരത്തിൽ അടുത്തടുത്തു കെട്ടിടങ്ങളുള്ള മേഖലയിലാണ് ഭൂചലനമുണ്ടായത്. വലിയ കെട്ടിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. സ്കൂളുകളിൽനിന്ന് വിദ്യാർഥികളെ തുറസ്സായ സ്ഥലങ്ങളിലേക്കു മാറ്റി. ഭൂചലനത്തിൽ വീട്ടുപകരണങ്ങളും ജനാലകളും മറ്റും ഇളകുന്നതിന്റെ വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
https://www.facebook.com/Malayalivartha

























