രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍നിന്ന് മത്സരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍; കര്‍ണാടകത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം കത്ത് നല്‍കി

രാഹുല്‍ ഗാന്ധി അമേത്തി കൂടാതെ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍നിന്ന് മത്സരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍.അമേത്തി കൂടാതെ മറ്റൊരു മണ്ഡലമായി കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലൊരു മണ്ഡലത്തില്‍ മത്സരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
എന്നാല്‍, കര്‍ണാടകത്തില്‍ ബംഗളൂരു സെന്‍ട്രല്‍, ബിദര്‍, മൈസൂരു എന്നിവയില്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍നിന്ന് മത്സരിക്കണമെന്നാണ് ആവശ്യം കര്‍ണാടക കോണ്‍ഗ്രസിന്‍റെ ആവശ്യം. കര്‍ണാടകത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം കത്ത് നല്‍കിയതായാണ് റിപ്പോര്‍ട്ട്. രാഹുല്‍ഗാന്ധി മത്സരിക്കുന്നതിലൂടെ ദക്ഷിണേന്ത്യയില്‍ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. ഇന്ദിരാഗാന്ധിയും സോണിയാഗാന്ധിയും കര്‍ണാടകത്തില്‍ മത്സരിച്ചിട്ടുണ്ട്. ഈ മാതൃക രാഹുല്‍ഗാന്ധിയും പിന്തുടരണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
സോണിയ ഗാന്ധി മത്സരിച്ച ബെല്ലാരിയില്‍ രാഹുല്‍ ജനവിധി തേടണമെന്ന ആവശ്യം നേരത്തെ പ്രവര്‍ത്തകര്‍ ഉന്നയിച്ചിരുന്നു. 1999ലാണ് സോണിയ ഗാന്ധി സുഷ്മ സ്വരാജിനെ ബെല്ലാരിയില്‍ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ്സ് അടക്കി ഭരിച്ച മണ്ഡലമാണ് ബെല്ലാരി.കര്‍ണാടകം കൂടാതെ തമിഴ്‌നാടും സമാന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. കന്യാകുമാരി, ശിവഗംഗ എന്നീ മണ്ഡലങ്ങളാണ് തമിഴ്‌നാട്ടില്‍നിന്ന് രാഹുല്‍ ഗാന്ധിക്കായി ഉയര്‍ത്തിക്കാട്ടുന്നത്.
കേരളത്തില്‍ വയനാട് മണ്ഡലത്തില്‍ നിന്ന് രാഹുല്‍ മത്സരിക്കണമെന്ന് വിടി ബല്‍റാമും കെഎം ഷാജിയും ആവശ്യമുന്നയിച്ചിരുന്നു.രണ്ടായിരത്തി പതിനാലിലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരസ്ഥാനാര്‍ത്ഥിയായിരുന്ന നരേന്ദ്രമോദി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടിയിരുന്നു. വാരണാസിയിലും വഡോദരയിലും മത്സരിച്ച മോദി രണ്ട് മണ്ഡലങ്ങളിലും വിജയം നേടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha





















