മോദി വീണ്ടും പ്രധാനമന്ത്രി; പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയെന്ന് സര്‍വേ ഫലം; നരേന്ദ്രമോദി തുടര്‍ച്ചയായ രണ്ടാം വട്ടവും പ്രധാനമന്ത്രിയാകുമെന്ന സൂചനകള്‍ പുറത്ത് വന്നതോടെ വിപണി സൂചികകളിലും വന്‍ ഉണര്‍വ്
പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയെന്ന് സര്‍വേ ഫലം. രൂപയുടെ മൂല്യം വര്‍ദ്ധിക്കുമെന്ന് വിദഗ്ധര്‍. നരേന്ദ്രമോദി തുടര്‍ച്ചയായ രണ്ടാം വട്ടവും പ്രധാനമന്ത്രിയാകുമെന്ന സൂചനകള്‍ പുറത്ത് വന്നതോടെ വിപണി സൂചികകളിലും വന്‍ ഉണര്‍വ്. രൂപയുടെ മൂല്യം കഴിഞ്ഞ അഞ്ച് ആഴ്ചക്കിടെ ഉണ്ടായ ഇടിവില്‍ നിന്ന് ശക്തമായി കയറി. ഏതാനും ആഴ്ചക്കിടെ ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ച വച്ച ശേഷമാണ് രൂപ തിരിച്ച് കയറിയത്.
ഇന്ത്യപാകിസ്ഥാന് സംഘര്‍ഷവും രൂപയുടെ മൂല്യത്തെ സാരമായി ബാധിച്ചിരുന്നു. ഇതോടെ ഏഷ്യയിലെ ഏറ്റവും മികച്ച കറന്‍സിയെന്ന സ്ഥാനം വീണ്ടും രൂപയ്ക്ക് സ്വന്തമായി. നിലവില്‍ ഡോളറിനെതിരെ 69 ആണ് രൂപയുടെ മൂല്യം. പ്രധാനമന്ത്രി നരേന്ദ്രമോദി തുടര്‍ച്ചയായ രണ്ടാം വട്ടവും ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന സര്‍വേ ഫലങ്ങളും സൂചനകളും പുറത്ത് വന്നതോടെയാണ് രൂപയുടെ മൂല്യം കുതിച്ചു കയറിയത്. മോദി രണ്ടാം വട്ടവും പ്രധാനമന്ത്രിയാകുമെങ്കില്‍ രൂപയുടെ മൂല്യത്തില്‍ ഇനിയും വര്‍ദ്ധനവുണ്ടാകുമെന്ന് സിങ്കപ്പൂര്‍ സ്കോട്ടിയബാങ്ക് കറന്‍സി വിദഗ്ധനായ ഗാവോ ഖി പറഞ്ഞു. ഈ നില തുടരുകയാണെങ്കില്‍ ജൂണ്‍ അവസാനത്തോടെ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 67ലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha