സഖ്യരൂപീകരണത്തിലൂടെ ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം; ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് മായാവതി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ മൂലമാണ് താന്‍ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് മായാവതി അറിയിച്ചു. മത്സരിച്ചിരുന്നെങ്കില്‍ അത് ഏത് സീറ്റില്നിന്നാണെങ്കിലും താന്‍ ജയിക്കുമെന്ന് അറിയാമെന്ന് മായാവതി പറഞ്ഞു.
ആര്‍എല്‍ഡിയും എസ്പിയുമായി സഖ്യം രൂപീകരിച്ചത് ബിജെപിയെ പരാജയപ്പെടുത്താനാണെന്നും താന്‍ ഒരു സീറ്റില്‍ മത്സരിക്കുന്നതിനേക്കാല് പ്രാധാന്യം നല്‍കുന്നത് പാര്‍ട്ടിയെ കൂടുതല്‍ സീറ്റുകളില്‍ വിജയിപ്പിക്കുന്നതിനാണെന്നും മായാവതി മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha