നീരവ് മോദിക്കെതിരെ ലണ്ടനില്‍ അറസ്റ്റ് വാറണ്ട്: ഉടന്‍ കസ്റ്റഡിയിലെടുത്തേക്കും; നടപടി നാടുകടത്തണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഇന്ത്യന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ അഭ്യര്‍ഥന മാനിച്ച്
നീരവ് മോദിക്കെതിരെ ലണ്ടനില്‍ അറസ്റ്റ് വാറണ്ട്: ഉടന്‍ കസ്റ്റഡിയിലെടുത്തേക്കും. നാടുകടത്തണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഇന്ത്യന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ അഭ്യര്‍ഥന മാനിച്ചാണ് നടപടി. നീരവ് മോദിക്കെതിരെ ലണ്ടനില്‍ അറസ്റ്റ് വാറണ്ട്: ഉടന്‍ കസ്റ്റഡിയിലെടുത്തേക്കും നാടുകടത്തണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഇന്ത്യന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ അഭ്യര്‍ഥന മാനിച്ചാണ് നടപടി. വിവാദ വ്യവസായി നീരവ് മോദിക്കെതിരെ ലണ്ടന്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്. ഇയാളെ നാടുകടത്തണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഇന്ത്യന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ അഭ്യര്‍ഥന മാനിച്ചാണ് നടപടി. ഇയാളെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്. ഇതിന് ശേഷം ഇയാളെ നാടുകടത്തുന്നതിനടക്കമുള്ള നിയമനടപടികള്‍ ആരംഭിക്കും.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയാണ് വജ്രവ്യാപാരിയായ നീരവ് മോദി ലണ്ടനിലേക്ക് കടന്നത്. സിബിഐ, എന്‍ഫോഴ്സ്മെന്റ് അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു നാടു കടക്കല്‍. ഇതിനിടെ ഇയാളഅ! ലണ്ടനില്‍ ആഢംബര ജീവിതം നയിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അവിടെ പുതിയ വജ്രവ്യാപാരം ആരംഭിച്ച മോദി, ലണ്ടന്‍ തെരുവുകളിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങള്‍ അടക്കം ഒരു പ്രമുഖ വിദേശ മാധ്യമമാണ് വിവരങ്ങള്‍ പുറത്തു വിട്ടത്
കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉപയോഗപ്പെടുത്തുന്ന ഏറ്റവും വലിയ ആയുധമായിരുന്നു നീരവ് മോദി. വിജയ് മല്യയ്ക്ക് പിന്നാലെ രാജ്യത്ത് നിന്ന് കോടികള്‍ തട്ടിപ്പ് നടത്തി നാടുവിടാന്‍ മോദിയെ സഹായിച്ചത് കേന്ദ്രമാണെന്നായിരുന്നു ആരോപണം. ഇതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇയാള്‍ക്കെതിരെ നടപടികള്‍ കടുപ്പിച്ചിരുന്നു. അനധികൃത നിര്‍മ്മാണം എന്നാരോപിച്ച് നീരവ് മോദിയുടെ മുംബൈ അലിഗഡിലുള്ള ആഢംബര ബംഗ്ലാവ് റവന്യു അധികൃതര്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. കൂടാതെ കോടികള്‍ മതിപ്പുള്ള സ്വത്ത് വകകള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു.
കള്ളപ്പണ നിരോധനനിയമ പ്രകാരമാണ് നീരവ് മോദിക്കെതിരെ കേസുകള്‍ ചുമത്തിയിരിക്കുന്നത്. കൂടാതെ ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, തട്ടിപ്പ്, അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha