Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

പാക്കിസ്ഥാന്റെ മണ്ടത്തരം, ചിരിയടക്കാനാകാതെ ലോകം ; പാക് അനുകൂലികള്‍ ഇന്ത്യക്കാരെ ഭയപ്പെടുത്താനായി പോസ്റ്റ് ചെയ്ത വീഡിയോയുടെ സത്യാവസ്ഥ തെളിവ് സഹിതം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

20 MARCH 2019 08:44 PM IST
മലയാളി വാര്‍ത്ത

More Stories...

മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നു....അഞ്ചുദിവസത്തെ കർഫ്യൂ ഏർപ്പെടുത്തി

കർണാടകയിലെ ബീദർ ജില്ലയിൽ മിന്നലേറ്റ് രണ്ട് കർഷക യുവാക്കൾ മരിച്ചു...

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

ഇന്ത്യന്‍ വ്യോമസേന ബാലക്കോട്ടില്‍ പാകിസ്ഥാന് നല്‍കിയ തിരിച്ചടിക്ക് ശേഷം സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ച ഒരു പോസ്റ്റ് നിരവധി പേരാണ് ഷെയര്‍ ചെയ്തത്. ശത്രുക്കളെ ഭയപ്പെടുത്താനായി പാക് അനുകൂലികള്‍ പുറത്തുവിട്ട വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. അമേരിക്കയും,റഷ്യയും, ഫ്രാന്‍സുമല്ല ഇത് പാകിസ്ഥാന്‍ വ്യോമസേനയുടെ താവളമാണ്. വീഡിയോ ഷെയര്‍ ചെയ്യൂ ശത്രുക്കള്‍ പേടിച്ച് വിറയ്ക്കട്ടെ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ വീഡിയോ കണ്ടു ഭയപ്പെടുന്നതിന് പകരം ഇതെവിടെ നിന്നാണ് വന്നത് എന്നായിരുന്നു അന്വേഷണം.

ബാലക്കോട്ട് ആക്രമണത്തിന് പിന്നാലെയാണ് വീഡിയോ വീണ്ടും പ്രചരിക്കാന്‍ തുടങ്ങിയത്. പാക് അനുകൂലികള്‍ ഇന്ത്യക്കാരെ ഭയപ്പെടുത്താനായി പോസ്റ്റ് ചെയ്ത വീഡിയോയുടെ സത്യാവസ്ഥ തെളിവ് സഹിതം പൊളിച്ചടുക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. ഇത് പാകിസ്ഥാന്‍ എയര്‍ബേസ് ആണെന്നാണ് പാക് അനുകൂലികളുടെ വാദം. 2016 മെയ് മാസത്തിലാണ് ഈ പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളില്‍ എത്തിയത്. മൂന്നര ദശലക്ഷത്തോളം പേര്‍ വീഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത് പാകിസ്ഥാന്റെ വ്യോമവ്യൂഹമാണെന്ന് വാദിക്കുന്ന നിരവധി അക്കൗണ്ടുകളും ഫേസ്ബുക്കിലുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന ഈ വിഡിയോ ഷൂട്ടു ചെയ്തിരിക്കുന്നത് ദക്ഷിണ കൊറിയയിലെ കുണ്‍സന്‍ വിമാനത്താവളത്തിലാണ്. ഇന്‍വിഡ് വിഡിയോ വെരിഫിക്കേഷന്‍ ടൂള്‍ ഉപയോഗിച്ച് വിഡിയോയിലെ ചില പ്രധാന ഫ്രെയ്മുകള്‍ റിവേഴ്‌സ് സേര്‍ച്ച് നടത്തിയപ്പോള്‍ മനസ്സിലായത് യുട്യൂബിലെ വെരിഫൈഡ് ചാനലായ എയര്‍ സോഴ് മിലിറ്ററിയില്‍ ഏപ്രില്‍ 19, 2013ല്‍ പോസ്റ്റ് ചെയ്തതാണ്. 16 ലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉള്ള ചാനലാണ് എയര്‍ സോഴ്‌സ് മിലിറ്ററി. ദക്ഷിണ കൊറിയയിലെ കുന്‍സണ്‍ വിമാനത്താവളത്തില്‍ അമേരിക്കന്‍ വ്യോമസേനയുടെ എഫ്16 വിമാനങ്ങളുടെ വമ്പന്‍ പ്രദര്‍ശനത്തിന്റേതാണെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഫ്.ബി നിടത്തിയ പഠനത്തില്‍ പറയുന്നു.രണ്ടു വീഡിയോകളില്‍ നിന്നുള്ള സ്‌ക്രീന്‍ ഷോട്ടുകള്‍ തമ്മില്‍ നടത്തിയ താരതമ്യങ്ങളില്‍ വിമാനങ്ങള്‍ വിന്യസിച്ചിരിക്കുന്ന രീതിയും ജെറ്റ് വിമാനങ്ങളുടെ നിര്‍മാണത്തിലുള്ള സാമ്യവും ചുറ്റുപാടുകളുടെ ഭൂപ്രകൃതിയും എല്ലാം ഒന്നു തന്നെയാണെന്ന് വ്യക്തമാകുന്നുണ്ട്.
കൂടാതെ പാക് അനുകൂലികള്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ കാണുന്ന വാട്ടര്‍മാര്‍ക്ക് ശ്രദ്ധിച്ചാല്‍ മനസിലാകും ഇത് ആരുടെ വിമാനങ്ങളാണെന്ന കാര്യം.ുമസഇത്രയൊക്കെ തെളിവുകളുമായി കള്ളത്തരം പൊളിച്ചാലും അത് സമ്മതിക്കാന്‍ ഇവര്‍ തയ്യാറായിട്ടുമില്ല. ഈ യുട്യൂബ് ചാനലിന്റെ എബൗട്ട് സെക്ഷനില്‍ നോക്കിയാല്‍ ലഭിക്കുന്ന വിവരങ്ങള്‍ മതിയാകും പൊള്ളയായ വീഡിയോയുടെ കഥ. ഇത് അമേരിക്കന്‍ സൈന്യം, നാവിക സേന, വ്യോമസേന, കോസ്റ്റ് ഗാര്‍ഡ്‌സ് തുടങ്ങിയവയെ കുറിച്ചുള്ള വാര്‍ത്തകള്‍ പോസ്റ്റു ചെയ്യുന്ന ന്യൂസ് വെബ്‌സൈറ്റാണെന്ന കാര്യം. ഇവരുടെ ചാനലില്‍ പോസ്റ്റു ചെയ്തിരിക്കുന്ന വിഡിയോ ഫുള്‍ എച്ച്.ഡി ആയി കാണാന്‍ സാധിക്കും. അതായത് ചാനലിന് വീഡിയോകള്‍ ലഭിക്കുന്നത് കൃത്യമായ ഉറവിടങ്ങളില്‍ നിന്നാണ്. എന്തായാലും പേടിപ്പിക്കാനിറക്കിയ വീഡിയോ ഇപ്പോള്‍ ചിരിപ്പിക്കാനുള്ള വകയായിമാറി എന്നര്‍ത്ഥം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"പ്രസവം എൻജോയ് ചെയ്യണം " പറഞ്ഞതിലുറച്ച് അഖിൽ മാരാർ  (8 minutes ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം, ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (11 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു  (19 minutes ago)

മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥ; തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി  (45 minutes ago)

കുടുംബവഴക്കിനിടെ ഭാര്യയെ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍  (54 minutes ago)

സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു  (1 hour ago)

അല്‍ജോയുടെ വീട്ടില്‍ നിന്നും ഇതുവരെ കിട്ടിയത് അഞ്ച് പാമ്പുകളെ  (1 hour ago)

വര്‍ദ്ധിച്ചുവരുന്ന ചൂടിനെത്തുടര്‍ന്ന് പാമ്പുകള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങാന്‍ സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി  (1 hour ago)

തൃശൂർ പൂരം ആന എഴുന്നള്ളത്തിൽ കൂടുതൽ  (1 hour ago)

തർക്കത്തിനൊടുവിൽ... കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു...  (1 hour ago)

ഇറങ്ങടീ വെളിയിൽ... മരുമകളെ ആട്ടിയിറക്കി ജോലിക്കാരി..!യേശുദാസിന്റെ കാലൻ ഗബ്രിയേൽ..തെളിവുകൾ..!  (1 hour ago)

വീണ്ടും പുലിയിറങ്ങി.... ചീരാലിൽ വീണ്ടും പുലി ഇറങ്ങി വളർത്തുനായെ പിടികൂടി  (2 hours ago)

മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നു....അഞ്ചുദിവസത്തെ കർഫ്യൂ ഏർപ്പെടുത്തി  (2 hours ago)

റേഷന്‍ സാധനങ്ങളുമായി പോയ മിനി ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്....  (2 hours ago)

കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends