Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ബാക്കിയെല്ലാവരും വിഡ്ഢികളാണെന്നാണ് മോദി കരുതരുതെന്ന്; കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവന്‍ തകര്‍ക്കുകയാണ്; എത്ര തന്നെ ദ്രോഹിച്ചാലും പോരാടുക തന്നെ ചെയ്യുമെന്ന് പ്രിയങ്ക ഗാന്ധി

20 MARCH 2019 06:12 PM IST
മലയാളി വാര്‍ത്ത

More Stories...

മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നു....അഞ്ചുദിവസത്തെ കർഫ്യൂ ഏർപ്പെടുത്തി

കർണാടകയിലെ ബീദർ ജില്ലയിൽ മിന്നലേറ്റ് രണ്ട് കർഷക യുവാക്കൾ മരിച്ചു...

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

കോണ്‍ഗ്രസിലെ കുടുംബ രാഷ്ട്രീയത്തെ കളിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ ബ്ലോഗിലെ പരാമര്‍ശങ്ങള്‍ക്കെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്തെത്തി. ബാക്കിയെല്ലാവരും വിഡ്ഢികളാണെന്ന് മോദി കരുതരുതെന്ന് ഓര്‍മിപ്പിച്ച പ്രിയങ്ക കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവന്‍ തകര്‍ക്കുകയാണെന്നും ആരോപിച്ചു. രാജ്യത്ത് മാദ്ധ്യമ സ്വാതന്ത്ര്യം പോലും അപകടത്തിലാണെന്നും ഗംഗാ യാത്രയുടെ മൂന്നാം ദിവസം മാദ്ധ്യമങ്ങളോട് പ്രതികരിക്കവെ പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ കുടുംബ വാഴ്‌ച രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവന്‍ നശിപ്പിച്ചുവെന്ന് മോദി തന്റെ ബ്ലോഗില്‍ ആരോപിച്ചിരുന്നു. 2014ല്‍ കുടുംബാധിപത്യത്തിന് ബദലായി ജനങ്ങള്‍ സത്യത്തിന് വോട്ടുചെയ്‌തെന്നും മോദി പറഞ്ഞിരുന്നു.

രാജ്യത്തെ ഓരോ ഭരണഘടനാ സ്ഥാപനങ്ങളെയും മോദി ആക്രമിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. കഴിഞ്ഞ 5 വര്‍ഷം രാജ്യത്തെ മാദ്ധ്യമങ്ങളെ വരെ മോദി ആക്രമിച്ചു. ജനങ്ങള്‍ വിഡ്ഢികളാണെന്ന് മോദി കരുതരുത്. ഇപ്പോള്‍ നടക്കുന്നതെല്ലാം അവര്‍ കാണുന്നുണ്ട്. അധികാരത്തിന്റെ ഗര്‍വ് ബാധിച്ചവര്‍ക്ക് തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളെ നിശബ്‌ദരാക്കാമെന്ന് മിഥ്യാധാരണയുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്നും തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവര്‍ക്കെതിരെ ഭയപ്പെടുത്താമെന്നും അവര്‍ കരുതുന്നു. എന്തൊക്കെ ചെയ്‌താലും തന്നെ പേടിപ്പിക്കാന്‍ കഴിയില്ല. എത്ര തന്നെ ദ്രോഹിച്ചാലും തങ്ങള്‍ പോരാടുക തന്നെ ചെയ്യുമെന്നും പ്രിയങ്ക വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടാണ് പ്രിയങ്കാ ഗാന്ധിയുടെ ത്രിദിന ഗംഗാ യാത്ര സംഘടിപ്പിച്ചത്. പ്രയാഗ്‌രാജില്‍ നിന്നാരംഭിച്ച യാത്ര ഇന്ന് വാരണാസിയില്‍ അവസാനിക്കും. ധനികര്‍ക്ക് മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കാവല്‍ക്കാരനാകുന്നതെന്നും കര്‍ഷകര്‍ക്ക് കാവലില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു പ്രിയങ്ക ഗാന്ധി തന്റെ യാത്ര ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'മേം ഭീ ചൗക്കിദാര്‍" കാമ്ബെയിനിനെ പരിഹസിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ ആദ്യ ദിവസത്തെ പ്രസംഗം. "ഇന്നലെ ഞാന്‍ കുറച്ച്‌ ഉരുളക്കിഴങ്ങ് കര്‍ഷകരെ കണ്ടു. പടിഞ്ഞാറന്‍ യു.പിയില്‍ നിന്നുള്ള ഉരുളക്കിഴങ്ങ് കര്‍ഷകരെ. അതില്‍ ഒരു കര്‍ഷകന്‍ എന്നോടു പറഞ്ഞു. കാവല്‍ക്കാരുള്ളത് സമ്ബന്നര്‍ക്കാണ്. ഞങ്ങളുടെ കാവല്‍ക്കാര്‍ ഞങ്ങള്‍ തന്നെയാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ "കാവല്‍ക്കാരന്‍ കള്ളനാണ് (ചൗക്കിദാര്‍ ചോര്‍ ഹേ)" എന്ന ആരോപണത്തിനു മറുപടിയെന്നോണമാണ് ബി.ജെ.പി "ഞാനും കാവല്‍ക്കാരനാണ് (മേം ഭീ ചൗക്കിദാര്‍)" കാമ്ബെയിനിന് തുടക്കമിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"പ്രസവം എൻജോയ് ചെയ്യണം " പറഞ്ഞതിലുറച്ച് അഖിൽ മാരാർ  (6 minutes ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം, ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (9 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു  (17 minutes ago)

മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥ; തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി  (43 minutes ago)

കുടുംബവഴക്കിനിടെ ഭാര്യയെ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍  (52 minutes ago)

സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു  (59 minutes ago)

അല്‍ജോയുടെ വീട്ടില്‍ നിന്നും ഇതുവരെ കിട്ടിയത് അഞ്ച് പാമ്പുകളെ  (1 hour ago)

വര്‍ദ്ധിച്ചുവരുന്ന ചൂടിനെത്തുടര്‍ന്ന് പാമ്പുകള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങാന്‍ സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി  (1 hour ago)

തൃശൂർ പൂരം ആന എഴുന്നള്ളത്തിൽ കൂടുതൽ  (1 hour ago)

തർക്കത്തിനൊടുവിൽ... കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു...  (1 hour ago)

ഇറങ്ങടീ വെളിയിൽ... മരുമകളെ ആട്ടിയിറക്കി ജോലിക്കാരി..!യേശുദാസിന്റെ കാലൻ ഗബ്രിയേൽ..തെളിവുകൾ..!  (1 hour ago)

വീണ്ടും പുലിയിറങ്ങി.... ചീരാലിൽ വീണ്ടും പുലി ഇറങ്ങി വളർത്തുനായെ പിടികൂടി  (1 hour ago)

മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നു....അഞ്ചുദിവസത്തെ കർഫ്യൂ ഏർപ്പെടുത്തി  (2 hours ago)

റേഷന്‍ സാധനങ്ങളുമായി പോയ മിനി ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്....  (2 hours ago)

കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends