സംഝോത എക്സപ്രസ് സ്ഫോടന കേസ്; പ്രതികളെ വെറുതെ വിടാന്‍ ഉത്തരവിട്ട് പഞ്ച്കുള എന്‍ഐഎ പ്രത്യേക കോടതി
രാജ്യത്തെ ഞെട്ടിച്ച സംഝോത എക്സപ്രസ് സ്ഫോടന കേസിലെ പ്രതികളെ വെറുതെ വിടാന്‍ ഉത്തരവിട്ട് പഞ്ച്കുളയിലെ എന്‍ഐഎ പ്രത്യേക കോടതി. കേസിലെ നാലു പ്രതികളായ സ്വാമി അസീമാനന്ദ, ലോകേഷ് ശര്‍മ്മ, കമല്‍ ചൗഹാന്, രജീന്ദര്‍ ചൗധരി എന്നിവരെയാണ് വെറുതെ വിട്ടത്. ഗുജറാത്തിലെ അക്ഷര്‍ധാം, ജമ്മുവിലെ രഘുനാഥ് മന്ദിര്‍, വാരണാസിയിലെ സങ്കേത് മോച്ചന്‍ മന്ദിര്‍ തുടങ്ങിയ ക്ഷേത്രങ്ങളില്‍ നടന്ന സ്ഫോടനങ്ങള്‍ പ്രതികാരമെന്നവണ്ണം സംഝോത എകസ്പ്രസില്‍ ഇവര്‍ സ്ഫോടനം നടത്തിയെന്നാണ് എന്‍.ഐ.എ കുറ്റപത്രത്തില്‍ വിശദീകരിക്കുന്നത്.
എന്നാല്‍ ഇത് തെളിയിക്കാന്‍ പ്രേസിക്യൂഷന് സാധിച്ചിട്ടില്ലെന്നാണ് കോടതി ചൂണ്ടക്കാട്ടിയത്. സ്വാമി അസീമാനന്ദ സ്ഫോടനം നടത്താന്‍ സഹായിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇവര്‍ നാലു പേര്‍ക്കെതിരെയും കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, ആയുധ നിയമം, റെയില്‍വേ നിയമം എന്നീ വകുപ്പുകള്‍ ഉപയോഗിച്ചാണ് കേസെടുത്തിരുന്നത്. 2010ലാണ് എന്‍.ഐ.എ കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്നത്. 2007 ഫെബ്രുവരി 18ന് ഹരിയാനക്ക് സമീപത്തെ പാനിപത്ത് സ്റ്റേഷനില്‍ സംഝോത എകസ്പ്രസിലെ രണ്ട് കോച്ചുകളിലാണ് സ്ഫോടനം നടന്നത്.
അമൃത്സറിലെ അറ്റാരി റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. രണ്ട് കോച്ചുകളില്‍ സ്ഫോടനത്തില്‍ 68 പേരാണ് മരിച്ചത്. മരിച്ചവരില്‍ ഭൂരിപക്ഷവും പാക്കിസ്ഥാന് പൗരന്മാരായിരുന്നു. ഡല്‍ഹിയില്‍ നിന്ന് ലാഹോറിലേക്ക് സര്‍വീസ് നടത്തുന്ന സൗഹൃദ തീവണ്ടിയാണ് സംഝോത എകസ്പ്രസ്.
https://www.facebook.com/Malayalivartha