Widgets Magazine
28
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തികച്ചും അപ്രതീക്ഷിതമായി കണ്ണൂർ സി പിഎമ്മിൽ വൻ പൊട്ടിത്തെറി... മുൻ ആരോഗ്യമന്ത്രി കെ.കെ ഷൈലജയാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ വെല്ലുവിളിച്ച് രംഗത്തുള്ളത്...


മന്ത്രി വീണയ്ക്ക് പിന്നാലെ പോകുന്നവർ ഇതൊന്നു കേൾക്കുക... ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനിടെയുവതിയുടെ മൂത്രനാളിയിയും മുറിച്ചു..ആരെങ്കിലും ഒന്ന് പ്രതികരിച്ചോ..നേതാക്കൾ എവിടെ..?


അച്ഛന്റെ കൊലപാതകത്തിൽ മകന് ജീവപര്യന്തം തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി.


ഇമാമിന്‍റെ ആഹ്വാനം ഏറ്റെടുത്ത് ലോകം. നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്ന് നൽകണം


സംസ്ഥാനത്ത് രണ്ട് ജില്ലകളിലുണ്ടായ വാഹനാപകടങ്ങളിൽ ആറുമരണം...

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13,500 കോടി രൂപയുടെ വെട്ടിപ്പു നടത്തി നാടുകടന്ന വജ്രവ്യാപാരിയായ നീരവ് മോദിയുടെ കീഴടങ്ങല്‍ പദ്ധതി പൊളിച്ച് മോദിയെ പൂട്ടിയത് ഇങ്ങനെ...

21 MARCH 2019 08:58 AM IST
മലയാളി വാര്‍ത്ത

More Stories...

പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ്... പ്രത്യേക തീവ്ര പരിഷ്കരണത്തിന് (SIR)ശേഷമുള്ള വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യപ്പെടുത്തി

ഇന്ത്യ സ്വന്തമായി വികസിപ്പിച്ച പ്രചണ്ഡ് ഹെലികോപ്ടറിൽ പറന്ന് പരമോന്നത സേനാമേധാവി കൂടിയായ രാഷ്‌ട്രപതി ദ്രൗപദിമുർമു...

മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹം എന്ന് ഓർത്തഡോക്സ് സഭ.

ഭൂകമ്പ മാപിനിയിൽ 5.4 രേഖപ്പെടുത്തിയ ഭൂചലനം കൊൽക്കത്തയിൽ; ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല

നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിന്റെ പഠനങ്ങൾ: കേരളത്തിന്റെ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് ശാസ്ത്രീയ അടിസ്ഥാനം

പഞ്ചാബ് നാഷണല്‍ ബാങ്കിനെ 13,500 കോടി രൂപ കബളിപ്പിച്ച കേസില്‍ വജ്രവ്യാപാരി നീരവ് മോദിയെ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന്. കേസ് വീണ്ടും പരിഗണിക്കുന്ന മാര്‍ച്ച് 29 വരെ ഇയാളെ ജയിലില്‍ അടച്ചു. അടുത്തിടെ മാദ്ധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് നീരവിനെ തിരിച്ചറിഞ്ഞ ബാങ്ക് ക്ലാര്‍ക്കാണ് പോലീസിനെ വിവരം അറിയിക്കുന്നത് കൂടാതെ ഒരു പൊലീസ് സ്‌റ്റേഷനില്‍ മുന്‍കൂട്ടി അറിയിച്ച് കീഴടങ്ങാനുള്ള പദ്ധതി പൊളിച്ചാണ് പോലീസ് ഇയ്യാളെ അറസ്റ്റ് ചെയ്തതും.
ലണ്ടനിലെ ഹോള്‍ബോണില്‍ ചൊവ്വാഴ്ച വൈകിട്ടാണ് നീരവ് മോദി അറസ്റ്റിലാകുന്നത്. ഇന്നലെ രാവിലെയാണ് കോടതിയില്‍ ഹാജരാക്കിയതും. ഇയാളെ വിട്ടുതരണമെന്ന് ഇന്ത്യ ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരിക്കെയാണ് അറസ്റ്റ്.ഇന്റര്‍പോളിന്റെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിലാണ് നീരവ് മോദിക്കെതിരെ ഉള്ളത്.

തട്ടിപ്പും വെട്ടിപ്പും കൈയിലുള്ള വെറുമൊരു രത്‌നവ്യാപാരി മാത്രമല്ല നീരവ് മോദി. ഗുജറാത്തിലെ പേരുകേട്ട രത്‌ന വ്യാപാരികളുടെ പരമ്പരയിലാണ് ജനനം. ബെല്‍ജിയത്തിലെ ആന്റ്വെപ് കേന്ദ്രമാക്കി സ്വന്തം കുടുംബത്തിന്റെ രത്‌ന വ്യാപാരത്തില്‍ നിന്നാണ് ബിസിനസിന്റെ തുടക്കമെങ്കിലും 20 വര്‍ഷങ്ങള്‍ക്കു മുമ്പ് ഫയര്‍സ്റ്രാര്‍ ഡയമണ്ട് എന്ന പേരില്‍ നീരവ് സ്വതന്ത്രമായി വ്യാപാരം തുടങ്ങി. ഒടുവില്‍ ഇന്ത്യയിലെ 84ാമത് വലിയ കോടീശ്വരന്റെ പട്ടികയിലും ഇടംപിടിച്ചു. വൈകാതെ സെലിബ്രിറ്റികള്‍ അണിയാന്‍ കൊതിക്കുന്ന ഡയമണ്ട് വ്യാപാരിയെന്ന പേരും നീരവ് സ്വന്തമാക്കി.

വഞ്ചന, പണം തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയ്യാള്‍ക്കെതി ചുമത്തിയിട്ടുള്ളത് നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നിയമനടപടികളുടെ തുടക്കമാണ് അറസ്റ്റ്. ഇയാളെ കൈമാറണമെന്ന അപേക്ഷ ഇന്ത്യ കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ബ്രിട്ടന് നല്‍കിയത്. അപേക്ഷ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവേദ് അംഗീകരിച്ച് ഈ മാസം ആദ്യം വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിക്ക് വിട്ടിരുന്നു. കോടതി കഴിഞ്ഞ ആഴ്ച വാറണ്ട് പുറപ്പെടുവിച്ചെങ്കിലും തിങ്കളാഴ്ചയാണ് ഇന്ത്യയെ ഇക്കാര്യം അറിയിച്ചത്. പ്രതിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ തക്ക കുറ്റകൃത്യം ഉണ്ടെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടതിന്റെ തെളിവാണ് അറസ്റ്റ് വാറണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ നീരവ് മോദിയും അമ്മാവന്‍ മെഹുള്‍ ചോക്‌സിയും ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

അടുത്തിടെ ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി ടെലഗ്രാഫിന്റെ റിപ്പോര്‍ട്ടറും കാമറാമാനും നീരവ് മോദിയെ ലണ്ടനിലെ തെരുവില്‍ കണ്ടെത്തിയിരുന്നു. ചോദ്യങ്ങള്‍ക്കെല്ലാം നോ കമന്റ്‌സ് എന്ന് മാത്രം പ്രതികരിച്ച് സ്ഥലം വിട്ട ഇയാളുടെ വിവരങ്ങള്‍ പത്രം കണ്ടുപിടിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒട്ടകപ്പക്ഷിയുടെ തുകല്‍ കൊണ്ട് നിര്‍മ്മിച്ച പത്ത് ലക്ഷം രൂപ വിലയുള്ള കോട്ടാണ് നീരവ് മോദി അപ്പോള്‍ ധരിച്ചിരുന്നത്. മാസം പത്ത് ലക്ഷത്തിലധികം രൂപ വാടകയുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് താമസമെന്നും ബ്രിട്ടനില്‍ ജോലിചെയ്യാനുള്ള ദേശീയ ഇന്‍ഷ്വറന്‍സ് നമ്പര്‍ ഇയാള്‍ക്കുണ്ടെന്നും ലണ്ടനില്‍ പുതിയ വജ്ര വ്യാപാരം തുടങ്ങിയെന്നും പത്രം കണ്ടെത്തിയിരുന്നു.

ലണ്ടനിലെ മെട്രോ ബാങ്കിന്റെ ശാഖയില്‍ നിന്നാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്തത്. പുതിയ അക്കൗണ്ട് തുറക്കാന്‍ എത്തിയതായിരുന്നു. അടുത്തിടെ മാദ്ധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് നീരവിനെ തിരിച്ചറിഞ്ഞ ബാങ്ക് ക്ലാര്‍ക്ക് പൊലീസിനെ അറിയിക്കുകയായിരുന്നു. കേസിന്റെ പബ്ലിസിറ്റി കൂടുന്ന പസ്ചാത്തലത്തില്‍ ലണ്ടനിലെ ഒരു പൊലീസ് സ്‌റ്റേഷനില്‍ മുന്‍കൂട്ടി അറിയിച്ച് കീഴടങ്ങാനുള്ള പദ്ധതിയാണ് ഇതോടെ പൊളിഞ്ഞതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌കോട്‌ലന്‍ഡ് യാര്‍ഡ് പൊലീസിന്റെ കുറ്റവാളികളുടെ കൈമാറ്റച്ചുമതലയുള്ള വിഭാഗവും നീരവ് മോദിയുടെ അഭിഭാഷകരും തമ്മില്‍ കീഴടങ്ങല്‍ ധാരണയില്‍ എത്തിയിരുന്നുവത്രേ.

ഇന്ത്യയിലെ ബാങ്കുകളെ 9,000 കോടി രൂപ കബളിപ്പിച്ച് മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യയുടെ കേസിന്റെ വഴിയേ ആണ് നീരവ്‌മോദി കേസും. ലണ്ടനില്‍ അറസ്റ്റിലായ മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവേദും മജിസ്‌ട്രേട്ട് കോടതിയും ഉത്തരവിട്ടെങ്കിലും അതിനെതിരായ മല്യയുടെ അപ്പീല്‍ കോടതിയുടെ പരിഗണനയിലാണ്. 2017ഏപ്രില്‍ 18ന് അറസ്റ്റിലായ മല്യയ്ക്ക് അന്ന് തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു.ഒരു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടന്‍ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവിട്ടത് രണ്ടു പേരെയാണ്. വിജയ് മല്യയെയും ക്രിക്കറ്റ് വാതുവയ്പ് കേസില്‍ പ്രതിയായ സഞ്ജീവ് ചൗളയെയും. ചൗളയുടെ വിചാരണ പൂര്‍ത്തിയായിട്ടുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPM KANNUR രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുമെന്ന കടുത്ത നിലപാടിലേക്ക്  (56 minutes ago)

ഇത് സർക്കാർ കാണുന്നില്ലേ..?  (1 hour ago)

പ്രത്യേക തീവ്ര പരിഷ്കരണത്തിന് (SIR)ശേഷമുള്ള വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യപ്പെടുത്തി  (1 hour ago)

പ്രചണ്ഡ് ഹെലികോപ്ടറിൽ പറന്ന് പരമോന്നത സേനാമേധാവി കൂടിയായ രാഷ്‌ട്രപതി ദ്രൗപദിമുർമു...  (1 hour ago)

റൂഫിങ് ജോലി ചെയ്യുന്നതിനിടെ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു....  (1 hour ago)

പുന്നമടയിൽ ചുണ്ടൻവള്ളത്തിന്‍റെ മാതൃകയിൽ പുതിയ നെഹ്റു പവലിയൻ...  (2 hours ago)

ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് വീണ്ടും ക്ളീൻ ചിറ്റ്...  (2 hours ago)

മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹം എന്ന് ഓർത്തഡോക്സ് സഭ.  (2 hours ago)

ഭൂകമ്പ മാപിനിയിൽ 5.4 രേഖപ്പെടുത്തിയ ഭൂചലനം കൊൽക്കത്തയിൽ; ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല  (2 hours ago)

ഉത്സവത്തിനിടെ കെട്ടുരുപ്പടിയുടെ ചക്രം ശരീരത്തിൽ കയറി അം​ഗപരിമിതനായ യുവാവ് മരിച്ചു  (3 hours ago)

രാമനാട്ടുകര മോഡേൺ ബസാറിൽ വാഹനാപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം...  (3 hours ago)

തൃശൂർ പാലിയേക്കര ടോൾ ബൂത്തിൽ പുറകിലേക്കെടുത്ത ട്രെയിലർ ദേഹത്തു കയറി ടോൾകമ്പനി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

സാമ്പത്തിക ഇടപാടുകളിൽ ചതി വരാതെ നോക്കുക! മിഥുനം രാശിക്കാർക്ക് ഒരു മുന്നറിയിപ്പ്!  (3 hours ago)

റിട്ട.കോടതി ജീവനക്കാരൻ തറവാട്ട് ക്ഷേത്രനടയിൽ ...  (3 hours ago)

അച്ഛന്റെ കൊലപാതകത്തിൽ മകന് ജീവപര്യന്തം തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി.  (3 hours ago)

Malayali Vartha Recommends