പ്രസവത്തിനിടെ അമ്മയുടെ നില ഗുരുതരമായി കുഞ്ഞിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ ശരീരം രണ്ടായി പിളര്‍ന്നു

പ്രസവ സമയത്ത് അമ്മയുടെ ആരോഗ്യനില വഷളായതിനാല്‍ കുഞ്ഞിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കുഞ്ഞിന്റെ ശരീരം രണ്ടായി പിളര്‍ന്നു. സംഭവം നടന്നത് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് ഒരു ഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ്. പ്രസവത്തിന് മുമ്പായിത്തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നും തുടര്‍ന്ന് സാധാരണ പ്രസവത്തിലൂടെ തന്നെ പുറത്തെടുക്കാന്‍ ശ്രമിക്കവേയാണ് കുഞ്ഞിന്റെ ശരീരം രണ്ടായി പിളര്‍ന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
എന്നാല്‍ ആശുപത്രി അധികൃതരുടെ ഈ വാദങ്ങള്‍ കളവാണെന്നും അവരുടെ അശ്രദ്ധയെ തുടര്‍ന്നാണ് കുഞ്ഞിന്റെ ദാരുണമായ മരണത്തിന് കാരണമായതെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. സുഖപ്രസവമായിരിക്കുമെന്ന് പ്രതീക്ഷിച്ച് പ്രസവ സമയത്ത് യുവതിയുടെ അവസ്ഥ മോഷമാവുകയായിരുന്നു.
കുഞ്ഞിന്റെ തല മാത്രമായിരുന്നു ആദ്യം പുറത്തെടുത്തത്. തലയില്‍ നിന്ന് വേര്‍പ്പെട്ട കുഞ്ഞിന്റെ ശരീരം വയറ്റിനുള്ളില്‍ തന്നെ അവശേഷിച്ചതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകടാവസ്ഥ തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha





















