പാക്കിസ്ഥാന് കാലുകുത്തില്ല; പാക് ഹൈക്കമ്മീഷനില്‍ നടക്കുന്ന പാക് ദേശീയ ദിനാചരണത്തില്‍ നിന്ന് ഇന്ത്യ വിട്ടു നില്ക്കും; ഇന്ത്യയുടെ നടപടി ജമ്മു കശ്മീരിലെ വിഘടനാ വാദി സംഘടനയായ ഹൂറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച്
പാക് ഹൈക്കമ്മീഷനില്‍ നടക്കുന്ന പാക് ദേശീയ ദിനാചരണത്തില്‍ നിന്ന് ഇന്ത്യ വിട്ടു നില്ക്കും. ജമ്മു കശ്മീരിലെ വിഘടനാ വാദി സംഘടനയായ ഹൂറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യയുടെ നടപടി. കഴിഞ്ഞ അഞ്ച് വര്‍ഷവും ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളെ ക്ഷണിക്കുന്നതിനെ ഇന്ത്യ എതിര്‍ത്തിരുന്നെങ്കിലും വിട്ടു നില്‍ക്കുന്നത് പോലുള്ള കടുത്ത നടപടികളിലേക്ക് കടന്നിരുന്നില്ല. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കടുത്ത നടപടികളാണ് ഇന്ത്യ ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കള്‍ക്കെതിരെ സ്വീകരിച്ചിരുന്നത്. യാസീന്‍ മാലിക്ക് അടക്കമുള്ളവരെ കരുതല്‍ തടങ്കലിലാക്കിയ സുരക്ഷാ സേന മിക്ക വിഘടനവാദി നേതാക്കളുടെയും സുരക്ഷ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടാക്കിയ ലാഹോര്‍ ഉടമ്പടിയുടെ സ്മരണയില്‍ നാളെ, അതായത് മാര്‍ച്ച് 23നാണ് പാകിസ്ഥാന് പാക് ദേശീയ ദിനം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി പാക് ഹൈക്കമ്മീഷന് ആസ്ഥാനത്ത് തലേന്ന് വിരുന്നും, ദേശീയ ദിനത്തില്‍ ആഘോഷപരിപാടികളും നടക്കും.
ലണ്ടനില്‍ നടന്ന ഒരു സെമിനാറില്‍ ഹുറിയത്ത് നേതാക്കളായ സയ്യിദ് അലി ഷാ ഗീലാനി, യാസീന്‍ മാലിക്, മിര്‍വായിസ് ഉമര്‍ ഫാറൂഖ് എന്നിവരെ പാക് വിദേശകാര്യമന്ത്രി ഷാ മഹ്!മൂദ് ഖുറേഷി ഒരുമിച്ച് ക്ഷണിച്ചതിനെതിരെയും ഇന്ത്യക്ക് കടുത്ത പ്രതിഷേധമുണ്ടായിരുന്നു. ഇന്ത്യയുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നതിന് മുമ്പ് ഹുറിയത്ത് നേതാക്കളുമായി പാകിസ്ഥാന് ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് ഇതിന് മുമ്പ് രണ്ട് തവണ നയതന്ത്രചര്‍ച്ചകള്‍ തന്നെ റദ്ദാക്കപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha