ഛത്തീസ്ഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് ട്രെയിനിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര് മരിച്ചു
ഛത്തീസ്ഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് ട്രെയിനിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര് മരിച്ചു. തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഭയപ്പെട്ട് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരാണ് മരിച്ചത്. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റില്ല.
ഛത്തീസ്ഗഡില്‍നിന്നും ദിബ്രുഗഡിലേക്ക് പോയ 15904 ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ട്രെയിന്റെ എന്‍ജിനും മൂന്ന് ബോഗികളിലും തീപിടിച്ചുകത്തി. ഡാ ര്ജിലിംഗില്വച്ചായിരുന്നു സംഭവം. എന്‍ജിനില്‍നിന്നുള്ള ഡീസല്‍ ചോര്‍ച്ചയായിരിക്കാം തീപിടിത്തത്തിന്റെ കാരണമെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha