വിദ്യാർത്ഥികളുമായി കിടപ്പറ പങ്കിട്ട് അധ്യാപികയുടെ സ്പെഷ്യൽ ട്യൂഷൻ; വീഡിയോ ദൃശ്യങ്ങൾ കയ്യോടെ പിടികൂടിയ ഭർത്താവ് കളക്ടർക്ക് പരാതി നൽകിയതോടെ അരണൈ സര്‍ക്കാര്‍ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയ്ക്ക് കിട്ടിയത് എട്ടിന്റെ പണി...
സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലൈംഗീകമായി പീഡിപ്പിച്ചതിന് അധ്യാപികയെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ അരണൈ എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. അധ്യാപികയുടെ ഭര്‍ത്താവ് തന്നെയാണ് കളക്ടറുടെ അടുത്ത് പരാതി നല്‍കിയിരിക്കുന്നത്. അരണൈ സര്‍ക്കാര്‍ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ യു. നിത്യ (30)യാണ് ഇത്തരത്തില്‍ അറസ്റ്റിലായിരിക്കുന്നത്.
വീട്ടില്‍ ട്യൂഷന് നടത്തിയിരുന്ന നിത്യ കുട്ടികളുമായി വഴിവിട്ട ബന്ധത്തില്‍ ഏര്‍പ്പെടുകയും അതിന്റെ ചിത്രങ്ങള്‍ തന്റെ സെല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇത് ഭര്‍ത്താവ് പിടികൂടിയതോടെയാണ് വിഷയം മാറുന്നത്. ഇവരോട് ട്യൂഷന് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അധ്യാപിക തയ്യാറാകാതിരിക്കുകയായിരുന്നു. തുടര്‍ന്ന് തിരുവണ്ണാമലൈ കളക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
പരാതിയില്‍ ശിശുക്ഷേമവകുപ്പ് ചോദ്യം ചെയ്തതില്‍ ഇവര്‍കുറ്റം സമ്മതിച്ചു. ഇവര്‍ നാലോ അഞ്ചോ പ്രായാപൂര്‍ത്തിയാകാത്ത കുട്ടികളെ ഇത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കേസിന് പിന്നാലെ അധ്യാപികയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചതിന് സെക്ഷന്‍ 10 പ്രകാരവും ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് സെക്ഷന്‍ 14 പ്രകാരവും പോക്സോ നിയമപ്രകാരമാണ് അറസ്റ്റുണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha