Widgets Magazine
23
Aug / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യയോട് കളിച്ചാല്‍ പലിശ സഹിതം കൊടുക്കും; പുല്‍വാമ ഭീകരാക്രമണത്തില്‍ വിവാദ പരാമര്‍ശം നടത്തിയ സാം പിട്രോഡയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

23 MARCH 2019 01:51 PM IST
മലയാളി വാര്‍ത്ത

More Stories...

കുടുംബം പോറ്റാന്‍ സ്വന്തം വൃക്ക വില്‍ക്കാനൊരുങ്ങി യുവകര്‍ഷകന്‍

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ പരോള്‍ നീട്ടി

ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു...ആഗസ്റ്റ് 26 വരെയാണ് ചിദംബരം കസ്റ്റഡിയില്‍ തുടരുക

തങ്ങള്‍ക്ക് അധികാരം കിട്ടിയാല്‍ കശ്മീരി പണ്ഡിറ്റുകളെ തിരികെയെത്തിക്കാനുള്ള സാഹചര്യമുണ്ടാക്കുമെന്ന വാക്ക് ബിജെപി പാലിച്ചിരിക്കുന്നു. ഇതോടെ നരേന്ദ്രമോദി സര്‍ക്കാര്‍, ലക്ഷോപലക്ഷം കശ്മീരിപണ്ഡിറ്റുകള്‍ക്ക് തങ്ങളുടെ നാട്ടില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയ്ക്കു തിളക്കം കൂട്ടിയിരിക്കുകയാണ്

ജനിച്ചപ്പോള്‍ ഒരു കൈപ്പത്തിയുടെ വലിപ്പം മാത്രം ഉണ്ടായിരുന്ന കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ നവജാതശിശു ഇപ്പോള്‍ മിടുക്കി!

പുല്‍വാമ ഭീകരാക്രമണത്തില്‍ വിവാദ പരാമര്‍ശം നടത്തിയ സാം പിട്രോഡയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പിട്രോഡയുടെ വാക്കുകള്‍ ദൗര്‍ഭാഗ്യകരവും, പാകിസ്ഥാന്റെ നീക്കങ്ങള്‍ക്കുള്ള പിന്തുണയുമാണ്. ഗുരു ഇങ്ങനെയാണ് സംസാരിക്കുന്നതെങ്കില്‍ അയാളുടെ ശിഷ്യര്‍ എങ്ങനെയെന്ന് ഒരാള്‍ക്ക് ഊഹിക്കാനാകുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവായ സാം പിട്രോഡ രാഹുല്‍ ഗാന്ധിയുടെ ഏറ്റവും അടുത്തയാളാണ്. രാഹുലിനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു ജെയ്റ്റ്‌ലിയുടെ വാക്കുകള്‍.

ഭീകരവാദത്തിനോട് പിന്നിട്ടിറങ്ങിയാല്‍ ഒരിക്കലും വിജയിക്കാന്‍ സാധിക്കില്ല. ഭീകരതയെ പ്രതിരോധിക്കുക എന്നതിലുപരി അതിന്റെ ഉറവിടത്തില്‍ ചെന്ന് മറുപടി നല്‍കുന്നതാണ് ഇന്ത്യയുടെ നയം. ഇന്ത്യയുടെ സുരക്ഷ നയങ്ങള്‍ ഇപ്പോള്‍ മാറിയിരിക്കുകയാണ്. ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ പാകിസ്ഥാനല്ലാതെ മറ്റൊരു ലോകരാജ്യവും വിമര്‍ശിച്ചിട്ടില്ല. അവരുടെ ശബ്ദത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. രാജ്യത്തിന്റെ വികാരത്തെയാണ് ഇത്തരം വാക്കുകള്‍ ഹനിക്കുന്നതെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

പിട്രോഡയുടെ പരാമര്‍ശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. പ്രതിപക്ഷം വീണ്ടും വീണ്ടും ഇന്ത്യന്‍ സേനയെ അപമാനിക്കുകയാണ്. ഇന്ത്യന്‍ ജനത ഇത്തരം പ്രസ്താവനകള്‍ ചോദ്യം ചെയ്യണം. 130 കോടി ജനങ്ങള്‍ പ്രതിപക്ഷത്തിന്റെ ഇത്തരം പരാമര്‍ശങ്ങള്‍ പൊറുക്കുകയില്ല. ഇന്ത്യന്‍ സേനയ്‌ക്കൊപ്പം നിലകൊള്ളുന്നുവെന്നുവെന്നും, ഭീകരര്‍ക്ക് അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ മാത്രമേ മറുപടി നല്‍കാനാകു എന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. പുല്‍വാമ പോലെയുള്ള ഭീകരാക്രമണങ്ങള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെന്നും, അതിന്റെ പേരില്‍ പാകിസ്ഥാനെ തെറ്റുകാരാക്കുന്നത് ശരിയല്ലെന്നുമായിരുന്നു പിട്രോഡയുടെ നിലപാട്. ഇതിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉയര്‍ന്നത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോണ്‍ നായികയുടെ പ്രസവം ലൈവില്‍...  (6 hours ago)

ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ അനുകൂലിച്ചതിന് പ്രിയങ്കയ്‌ക്കെതിരെ പ്രതികരിച്ച് പാക് മന്ത്രി  (6 hours ago)

സമാന്തയുടെ വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നു  (6 hours ago)

പ്രഭാസിന്റെ സഹോയിലെ പുതിയഗാനം വൈറലാകുന്നു...  (6 hours ago)

ആരിലും അമ്പരപ്പുണ്ടാക്കുന്ന ഒരു പ്രണയകഥ... എനിക്കയാളെ ഇഷ്ടമായിരുന്നെങ്കിലും അയാളെന്നെ സ്വീകരിക്കുമോ എന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു   (6 hours ago)

പെണ്‍കുട്ടികളുടെയും യുവതികളുടെയും സ്വകാര്യ ഭാഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ മധ്യവയസ്‌കന് എട്ടിന്റെ പണി  (6 hours ago)

പ്രളയത്തെ കുറിച്ച് ലാലേട്ടന്റെ ബ്ലോഗ് എത്തി...  (6 hours ago)

വിന്‍ഡീസ് ഇതിഹാസത്തെ ഇന്റര്‍വ്യൂ ചെയ്ത് വിരാട്  (7 hours ago)

മുൻ കേന്ദ്രമന്ത്രി പി ചിദംബരം നാല് ദിവസത്തേക്ക് സി ബി ഐ കസ്റ്റഡിയിൽ  (8 hours ago)

കുടുംബം പോറ്റാന്‍ സ്വന്തം വൃക്ക വില്‍ക്കാനൊരുങ്ങി യുവകര്‍ഷകന്‍  (8 hours ago)

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ പരോള്‍ നീട്ടി  (8 hours ago)

ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു...ആഗസ്റ്റ് 26 വരെയാണ് ചിദംബരം കസ്റ്റഡിയില്‍ തുടരുക  (9 hours ago)

താഴ്വരവിട്ടോടേണ്ടിവന്ന കാശ്മീർപണ്ഡിറ്റുകളെ തിരികെകൊണ്ടുവരും  (9 hours ago)

ഹീര തട്ടിപ്പ്; 300 കോടിയുടെ ആസ്തി കണ്ടുകെട്ടി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്  (9 hours ago)

കുവൈത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഫ്‌ലാറ്റില്‍ നിന്നും വീണു മരിച്ചു  (9 hours ago)

Malayali Vartha Recommends