മകൻ നിർത്താതെ പറഞ്ഞതോടെ ചുണ്ടുകളില്‍ ഗ്ലൂ ഒഴിച്ച് ഒട്ടിച്ച് അമ്മ; ക്രൂരത പുറത്തായത് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അച്ഛൻ മിണ്ടാതെ കിടക്കുന്ന മകന്റെ ചുണ്ടിൽ നിന്ന് എന്തോ ഒഴുകുന്നത് ശ്രദ്ധിച്ചതോടെ

മകൻ നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് അമ്മ ചുണ്ടുകള്‍ ഗ്ലൂ കൊണ്ട് ഒട്ടിച്ചു. ബീഹാറിലെ ചപ്രയിലാണ് വിചിത്രമായ സംഭവം നടന്നത്.ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയുടെ അച്ഛനായിരുന്നു സംഭവം തിരിച്ചറിഞ്ഞത്. ''ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കുഞ്ഞ് മിണ്ടാതെ കിടക്കുന്നത് നോക്കിയപ്പോള്‍ ചുണ്ടില്‍ നിന്ന് എന്തോ ഒഴുകുന്നത് ശ്രദ്ധയില്‍ പെട്ടത്.''
തുടര്‍ന്ന് ഭാര്യ ശോഭയോട് കുഞ്ഞിന് എന്തുപറ്റി എന്ന് ചോദിച്ചപ്പോള്‍ ''അവന്‍ നിര്‍ത്താതെ കരച്ചിലായിരുന്നു. കരയാതിരിക്കാനായിട്ടാണ് ചുണ്ടുകളില്‍ ഗ്ലൂ ഒഴിച്ച് ഒട്ടിച്ചത്'' എന്നുമായിരുന്നു മറുപടയെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നിലവില്‍ കുട്ടി അപകടനില തരണം ചെയതതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha





















