ബെംഗളൂരുവില്‍ നിന്ന് കരിപ്പൂരിലെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ തീയും പുകയും... കരിപ്പൂരില്‍ അടിയന്തര ലാന്‍ഡിങ് നടത്തി
ബെംഗളൂരുവില്‍ നിന്ന് കരിപ്പൂരിലെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ തീയും പുകയും കണ്ടതിനെത്തുടര്‍ന്ന് കരിപ്പൂരില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഞായറാഴ്ച രാവിലെ 10.43ന് 67 യാത്രക്കാരുമായി കരിപ്പൂരില്‍ പറന്നിറങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇന്‍ഡിഗോയുടെ 6ഇ. 7129 വിമാനത്തിന്റെ വലതുചിറകിന്റെ എന്‍ജിനുള്ളില്‍നിന്ന് തീയും പുകയും അസാധാരണമായ ശബ്ദവും പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
പൈലറ്റ് ഉടന്‍ കരിപ്പൂര്‍ എയര്‍ട്രാഫിക് കണ്ട്രോളില് വിവരമറയിച്ചു. പൈലറ്റിന്റെ സന്ദേശം എ.ടി.സി. വിമാനത്താവളത്തിലെ മുഴുവന്‍ ഏജന്‍സികളെയും അറിയിച്ച് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്ങിന് സൗകര്യമൊരുക്കി. റണ്‍വേയില്‍ പറന്നിറങ്ങിയ വിമാനം റണ്‍വേ ഏപ്രണിലേക്ക് കയറാതെ മുന്നോട്ടുനീങ്ങി പടിഞ്ഞാറുഭാഗത്ത് കൊണ്ടുപോയി നിര്‍ത്തി. കരിപ്പൂര്‍ അഗ്നിരക്ഷാസേനാ വിഭാഗവും സുരക്ഷാസേനയും വിമാനത്തിനടുത്ത് കുതിച്ചെത്തി.
യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി പ്രത്യേക വാഹനത്തില്‍ ടെര്‍മിനലില്‍ എത്തിച്ചു. അപകടം ഒഴിവായെന്ന് ബോധ്യമായതോടെ വിമാനം പുഷ്പാക്ക് ട്രാക്ടര്‍ ഉപയോഗിച്ച് റണ്‍വേ ഏപ്രണില്‍ കൊണ്ടുവന്നു.
ഈ വിമാനത്തില്‍ ബെംഗളൂരുവിലേക്ക് പോകാനെത്തിയവരെ മറ്റു വിമാനത്തില്‍ കൊണ്ടുപോയി.
"
https://www.facebook.com/Malayalivartha