ഗംഗാ ജലം കുടിച്ച പ്രിയങ്ക ബിജെപി സര്‍ക്കാര്‍ ചെയ്ത ശുദ്ധീകരണ പ്രവര്‍ത്തികളെ അംഗീകരിച്ചതായി നിതിന്‍ ഗഡ്കരി
എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ ത്രിദിന ഗംഗാ പ്രയാണത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനാലാണ് പ്രിയങ്കയ്ക്ക് അലഹബാദ്-വാരണാസി ജലഗതാഗത റൂട്ടിലൂടെ യാത്ര ചെയ്യാന്‍ സാധിച്ചതെന്ന് ഗഡ്കരി പറഞ്ഞു.
യാത്രയില്‍ ഗംഗാ ജലം കുടിച്ച പ്രിയങ്ക ബിജെപി സര്‍ക്കാര്‍ ഇവിടെ ചെയ്ത ശുദ്ധീകരണ പ്രവര്‍ത്തികളെ അംഗീകരിക്കുകയായിരുന്നു. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഇപ്രകാരം അവര്‍ ചെയ്തിട്ടുണ്ടോയെന്നും ഗഡ്കരി ചോദിച്ചു. പ്രിയങ്കയുടെ ഗംഗാ യാത്രയ്ക്ക് യുപിയില്‍ യാതോരു ചലനവും വരുത്താന്‍ സാധിച്ചില്ല. 2020 മാര്‍ച്ചോടെ ഗംഗാ ശുദ്ധീകരണം പൂര്‍ണമായും പൂര്‍ത്തിയാക്കും. ഗംഗയെ ഇന്ത്യന്‍ സംസ്കാരത്തിന്റെഭാഗമാക്കി വീണ്ടെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha