ഏഴ് വർഷങ്ങൾക്ക് മുമ്പ് വിവാഹിതരായി രണ്ട് മക്കളായതിന് ശേഷം ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ കഴുത്തറുത്ത് ലോറി ക്ളീനറായ ഭർത്താവ് കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് മലയാളി യുവതി...

മക്കളായതിന് ശേഷം ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ഭർത്താവ് അറസ്റ്റിലായി. ഗോവയിലെ വാസ്കോയിലാണ് സംഭവം. മലയാളിയായ വീട്ടമ്മ കെ.ബിന്ദു (39) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്കുശേഷം പോലീസിൽ കീഴടങ്ങിയ ഒഡിഷ സ്വദേശി അശോക് കുമാറിനെ (35) അറസ്റ്റുചെയ്തു.
കഴിഞ്ഞ ദിവസം രാത്രി ലൈംഗികബന്ധത്തിന് വഴങ്ങാഞ്ഞതിനാൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയാണുണ്ടായതെന്ന് പ്രതി പോലീസിൽ മൊഴിനൽകി. ഏഴുവർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. അഞ്ചുവയസ്സുള്ള ഒരു മകളും രണ്ടുവയസ്സുള്ള ഒരു മകനും ഇവർക്കുണ്ട്. പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു. പ്രതി ലോറി ക്ളീനറാണ്.
https://www.facebook.com/Malayalivartha





















