Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...


ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത


മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...


കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്

മോദി തെളിയിച്ചു ഇന്ത്യ സൂപ്പര്‍ ശക്തി; ലോകത്തെ 19ാം നൂറ്റാണ്ടിലേക്ക് തിരികെ നടത്തുമെന്ന് ചീത്തപ്പേരുള്ള വിവാദ മിസൈല്‍; അമേരിക്ക, റഷ്യ, ചൈന എന്നീ സൂപ്പര്‍ പവര്‍ രാജ്യങ്ങള്‍ക്ക് മാത്രം കൈവശമുണ്ടായിരുന്ന സാങ്കേതിക വിദ്യ സ്വന്തമാക്കിയതോടെ പ്രതിരോധ, വികസന രംഗത്ത് ഇന്ത്യ വന്‍ കുതിച്ചുചാട്ടം നടത്തുമെന്ന് മോദി

27 MARCH 2019 03:27 PM IST
മലയാളി വാര്‍ത്ത

ലോകത്തെ 19ാം നൂറ്റാണ്ടിലേക്ക് തിരികെ നടത്തുമെന്ന് ചീത്തപ്പേരുള്ള വിവാദ മിസൈല്‍. സൂപ്പര്‍ ശക്തികള്‍ക്ക് മാത്രം സ്വന്തം. പാകിസ്ഥാനെതിരെ സൈനിക നടപടിയുണ്ടാകുമോ എന്ന് പോലും തോന്നിച്ചിടത്താണ് ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. അമേരിക്ക, റഷ്യ, ചൈന എന്നീ സൂപ്പര്‍ പവര്‍ രാജ്യങ്ങള്‍ക്ക് മാത്രം കൈവശമുണ്ടായിരുന്ന സാങ്കേതിക വിദ്യ സ്വന്തമാക്കിയതോടെ പ്രതിരോധ, വികസന രംഗത്ത് ഇന്ത്യ വന്‍ കുതിച്ചുചാട്ടം നടത്തുമെന്നാണ് മോദി അവകാശപ്പെട്ടത്. എന്നാല്‍ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ ഭൂമിയെ ചുറ്റുന്ന കൃത്രിമ ഉപഗ്രഹങ്ങളെ വീഴ്ത്തുന്ന ആന്റി സാറ്റലൈറ്റ് മിസൈല്‍ എന്താണ്. ആന്റി സാറ്റലൈറ്റ് മിസൈല്‍ ബഹിരാകാശത്തുള്ള ഉപഗ്രഹങ്ങളെ ഭൂമിയില്‍ നിന്ന് തകര്‍ക്കാന്‍ കഴിയുന്ന രീതിയിലുള്ള മിസൈലുകളാണ് ആന്റി സാറ്റലൈറ്റ് മിസൈലുകള്‍.

മിസൈലുകളെ തകര്‍ക്കാനോ അവയുടെ പ്രവര്‍ത്തനം താറുമാറാക്കാനോ കഴിയുന്ന വിധത്തിലാണ് ഇവയുടെ നിര്‍മാണം. കര, വായു, ജലം തുടങ്ങിയ പ്രതലങ്ങളില്‍ നിന്ന് മിസൈല്‍ വിക്ഷേപിക്കാം. 1957ല്‍ സോവിയറ്റ് യൂണിയന്‍ ലോകത്തെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചതോടെയാണ് ആന്റി സാറ്റലൈറ്റ് മിസൈലുകളെക്കുറിച്ചുള്ള ഗവേഷണം തുടങ്ങിയത്. 1980കളില്‍ തന്നെ അമേരിക്കയും സോവിയറ്റ് യൂണിയനും ആന്റി സാറ്റലൈറ്റ് മിസൈലുകള്‍ വിജയകരമായി വിക്ഷേപിച്ചു. എന്നാല്‍ ബഹിരാകാശത്തേക്ക് ആയുധം പ്രയോഗിക്കരുതെന്ന 1967ലെ യു.എന്‍ ഉടമ്പടിക്ക് വിരുദ്ധമായിരുന്നു ഇത്. പിന്നീട് ഇരുരാജ്യങ്ങളും പരീക്ഷണം നിറുത്തിയെങ്കിലും 2007ല്‍ ആന്റി സാറ്റലൈറ്റ് മിസൈല്‍ വിക്ഷേപിച്ച് ചൈന ലോകരാജ്യങ്ങളെ ഞെട്ടിച്ചു. മൂന്ന് പരാജയങ്ങള്‍ക്ക് ശേഷമായിരുന്നു ചൈനയുടെ വിക്ഷേപണ വിജയം. കൃത്രിമ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചുള്ള ചാരപ്രവര്‍ത്തനം തടയാന്‍ ഇന്ത്യയ്ക്ക് ഏറെ സഹായകമാണ് ആന്റി സാറ്റലൈറ്റ് മിസൈലുകള്‍. അടിയന്തര ഘട്ടങ്ങളില്‍ ശത്രുരാജ്യത്തിന്റെ വാര്‍ത്താ വിനിമയ ഉപഗ്രഹങ്ങളെ തകര്‍ത്ത് ആശയവിനിമയം തടസപ്പെടുത്താനും കഴിയും. എന്നാല്‍ ഇത് ലോകത്തെ പത്തൊമ്പതാം ലോകത്തിലേക്ക് തിരികെ എത്തിക്കുമെന്നാണ് സുരക്ഷാ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം  (7 minutes ago)

വാഹനാപകടത്തില്‍ വയനാട് സ്വദേശിക്ക് ദാരുണാന്ത്യം  (23 minutes ago)

ഉജ്വല തിരിച്ചുവരവുമായി മാഗ്‌നസ് കാള്‍സന്‍  (32 minutes ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തില്‍ നിന്ന് കാണാന്‍ സുവര്‍ണാവസരമൊരുങ്ങുന്നു  (41 minutes ago)

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്  (1 hour ago)

അര്‍ജന്റീനയില്‍ നിന്നാണ് മോദി ബ്രസീലില്‍ എത്തിയത്...  (1 hour ago)

കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ചു...  (1 hour ago)

ഒന്നിനെതിരേ നാലുഗോളുകള്‍ക്ക്...  (1 hour ago)

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയം...  (2 hours ago)

നാല് വയസുകാരനെ അതിസാഹസികമായി ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി....  (2 hours ago)

ശാരീരികമായി കടുത്ത ശിക്ഷ നല്‍കാന്‍ അദ്ധ്യാപകര്‍ക്ക്  (2 hours ago)

ഈ അടുത്ത കാലത്തെ ഏറ്റവും വലിയ കടുവ ദൗത്യം. കടുവ കൂട്ടില്‍ ആയത് 53 ആം ദിനം  (2 hours ago)

പറന്നുയർന്ന വിമാനത്തിന്റെ മുൻഭാഗം ഇളകിത്തെറിച്ച് തെന്നിമാറി..!ചിറകിലൂടെ യാത്രക്കാരെ ഇറക്കി ..  (3 hours ago)

ഇന്ന് അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേരുന്നു...  (3 hours ago)

എന്നെ വിശ്വസിക്കല്ലേ മാളത്തിൽ നിന്ന് തത്സുകി പുറത്ത്..! മണിക്കൂറുകൾക്കിടയിൽ ജപ്പാനിൽ സംഭവിച്ചത്..!സ്ഫോടനം,ഭൂചലനം  (3 hours ago)

Malayali Vartha Recommends